Spread the love

സുഹൃത്ത് ബന്ധങ്ങള്‍ എന്നും നിലനിര്‍ത്തുന്ന ഒരു താരമാണ് നസ്രിയ നാസിം.താരത്തിന് നിരവധി സുഹൃത്തുക്കളും ഉണ്ട് . ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യ അമാല്‍ സൂഫിയ, അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യ അലീന എന്നിവരുടെയും അടുത്ത സുഹൃത്താണ് നസ്രിയ നസിം. ഇവര്‍ ഒന്നിച്ചുള്ള ഒട്ടേറെ പോസ്റ്റുകള്‍ നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ നിറയാറുണ്ട്. അലീന പകര്‍ത്തിയ തന്റെ ചില ഫോട്ടോകള്‍ ഇതിനു മുന്‍പ് നസ്രിയ പോസ്റ്റ് ചെയ്തിരുന്നു. നസ്രിയയുടെ കുട്ടിത്തമുള്ള പ്രകൃതത്തിന് എന്തുകൊണ്ടും ഈ കൂട്ടുകാര്‍ അനുയോജ്യരാണ് താനും.

ഇവര്‍ക്ക് ഒത്തുകൂടാന്‍ അങ്ങനെ വിശേഷ ദിവസങ്ങളുടെ കാര്യമൊന്നുമില്ല. ഏതു നേരം വേണമെങ്കിലും ഈ കൂട്ടുകാരികളെ ഇന്‍സ്റ്റഗ്രാമില്‍ കണ്ടേക്കാം.ഇപ്പോഴിതാ മാസ്റ്റര്‍ സിനിമയിലെ വാത്തി കമിംഗ് എന്ന ഗാനവുമായി നസ്രിയയും അലീനയും എത്തുന്നു. വിജയ് ചിത്രത്തിലെ ഈ ഗാനം പുറത്തിറങ്ങയത് മുതല്‍ വമ്ബന്‍ ഹിറ്റാണ്. ഒട്ടേറെപ്പേര്‍ ഇതിനു സമാനമായ ചുവടുകള്‍ തീര്‍ത്തുകൊണ്ടു മറ്റൊരു വാത്തി കമിംഗുമായി സോഷ്യല്‍ മീഡിയ വൈറലാവുകയാണ്

https://www.instagram.com/reel/CLtGvglpCgE/?utm_source=ig_embed

Leave a Reply