ഇരട്ടസഹോദരനായ നവീന്‍ നസീമിന്റെ ക്യാമറയില്‍ മോഡലായി തിളങ്ങി നസ്രിയ നസീം. ‘എന്റെ ഇന്‍ഹൗസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങള്‍’ എന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ലെഹങ്കയില്‍ അതിസുന്ദരിയായാണ് നസ്രിയ എത്തിയത്.കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മണിയറിലെ അശോകന്‍ എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.
2021ല്‍ നസ്രിയയും ഫഹദും തെലുങ്കില്‍ അരേങ്ങറ്റം കുറിക്കാന്‍ ഒരുങ്ങുന്നു എന്നതാണ് മറ്റൊരു വാര്‍ത്ത. നാനി നായകനാകുന്ന ചിത്രത്തിലൂടെ നസ്രിയയും അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പ എന്ന ചിത്രത്തിലൂടെ ഫഹദും തെലുങ്കില്‍ എത്തും.