ഷൂട്ടിങ്ങിനിടെ സംഭവിച്ച അപകടത്തിന് ശേഷം വീട്ടില്‍ വിശ്രമിക്കുന്ന ഫഹദ് ഫാസിലിന്റെ ചിത്രം പങ്കുവെച്ച് നസ്രിയ. തന്റെ ഇന്‍സ്റ്റഗ്രാമിലാണ് ഫഹദ് മുറിയില്‍ കിടന്നുറങ്ങുന്ന ചിത്രം നസ്രിയ പങ്കുവെച്ചത്.
എല്ലാം ശരിയായി വരുന്നു എന്നാണ് നസ്രിയ ചിത്രത്തിന് നല്‍കിയ കാപ്ക്ഷന്‍. ചിത്രത്തിന് താഴെ ദുല്‍ഖര്‍ സല്‍മാന്‍, വിനയ് ഫോര്‍ട്ട്, സൗബിന്‍ ഷാഹിര്‍, അന്ന ബെന്‍ എന്നീ താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്. പെട്ടന്ന് തന്നെ പരിക്ക് പറ്റിയത് ഭേദമാകട്ടെ എന്ന പ്രേക്ഷകരും കമന്റ് ചെയ്യുന്നുണ്ട്.
മാര്‍ച്ച് മൂന്നാം തീയതിയാണ് ഫഹദിന് ഷൂട്ടിങ് സെറ്റില്‍ നിന്ന് പരിക്ക് പറ്റുന്നത്. കെട്ടിടത്തിന് മുകളില്‍ നിന്ന് വീണതിനെ തുടര്‍ന്നാണ് പരിക്ക് പറ്റിയത്.
അപകടത്തെ തുടര്‍ന്ന താരത്തെ കൊച്ചിയിലെ സൗകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രാധമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടക്കിയ അയക്കുകയും ചെയ്തു. മൂക്കിനാണ് പരുക്ക് പറ്റിയിരിക്കുന്നത്. പരുക്ക് ഗുരുതരമല്ലെന്നാണ് സൂചന.