ഗുണങ്ങളുടെയും ദോഷങ്ങളുടെയുമായ ഇരു തലങ്ങളുള്ള ഒരു സാങ്കേതികവിദ്യയാണ് AI. ഇത്തരം സാങ്കേതികവിദ്യ ഉപയോഗിച്ച് പലതരം മോശ പ്രവർത്തനങ്ങൾ പലരും ചെയ്തു വിടുമ്പോഴും മനസ്സിന് കുളിർന്നുപകരുന്ന കാഴ്ചക്കാരിൽ അതീവ കൗതുകം ജനിപ്പിക്കുന്ന ചില കണ്ടന്റുകളും ഇതു വഴി പിറക്കാറുണ്ട് എന്ന് സമ്മതിക്കാതെ വയ്യ. അത്തരത്തിൽ ഒന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
നമ്മളെ വിട്ടകന്ന അനുഗ്രഹീത നടൻ ഇന്നസെന്റിന്റെ ചെറുപ്പകാലത്തെ കുഞ്ഞൻ രൂപം എങ്ങനെ ഇരിക്കും എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? മോഹൻലാലിന്റെയോ മമ്മൂക്കയുടെയൊ കുട്ടിക്കാലത്തെ ഒരു വീഡിയോ നിങ്ങൾക്ക് എന്നെങ്കിലും കാണാൻ സാധിക്കുമൊ? എന്നാൽ ഇതിനൊക്കെ പരിഹാരമായി കിടിലൻ വീഡിയോയും ആയാണ് ഇത്തവണ AI സമ്മാനിച്ചിരിക്കുന്നത്. മമ്മൂക്കയ്ക്കും ലാലേട്ടനും ഇന്നസെന്റിനും പുറമേ നടന്മാരായ ബേസിൽ, ടോവിനോ, കലാഭവൻ മണി, സൗബിൻ ഷാഹിർ എന്നിവരുടെയും കുഞ്ഞൻ രൂപങ്ങൾ വീഡിയോയിൽ കാണിക്കുന്നുണ്ട്.
‘മക്കളെ ഇതൊരു കൈവിട്ട കളിയാ, കൂടെ നിന്നോണേ’ എന്ന തലക്കെട്ടോടെ അഖിൽ വിനായക് എന്ന എ.ഐ ക്രിയേറ്ററാണ് ‘കനവു കഥ’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ വിഡിയോ പ്രസിദ്ധീകരിച്ചത്. 59 ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്.