തിരുവനന്തപുരം∙ നെടുമങ്ങാട് പ്ലസ്ടു വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ. നെടുമങ്ങാട് ആനാട് വെള്ളരിക്കോണം ധന്യ ഭവനിൽ അനിൽ–സിന്ധു ദമ്പതികളുടെ മകൻ ധനുഷാണ് (17) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത് . ഇന്ന് രാവിലെ ധനുഷിന്റെ അമ്മയാണ് മകനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പെട്ടന്ന് തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെടുമങ്ങാട് പൊലീസ് കേസെടുത്തു. ആനാട് എസ്എൻവി എച്ച്എസിലെ പ്ലസ്ടു കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് ധനുഷ്. കരാട്ടെ പരിശീലനവും നടത്തിയിരുന്നു.