ഊട്ടി: വിവിധ ഇങ്ങളിൽപ്പെട്ട നിലക്കുറിഞ്ഞികളുടെ കലവറയായ നീലഗിരി മലനിരകളിൽ നീലിമ പൂത്തുലഞ്ഞ്. ഊട്ടിക്കടുത്ത ദോഡാബെട്ട മലനിരകളിലാണ് ഇപ്പോൾ നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. ഊട്ടി-കോത്തഗിരി റോഡിൽ ഈ മലനിരകളിലെ ചെരുവുകളിൽ നീലക്കുറിഞ്ഞി പൂത്തു നിൽക്കുന്നത് കണ്ടാസ്വദിക്കാം.
മൂന്നുവർഷത്തിലൊരിക്കൽ പൂക്കുന്നയിനത്തിൽപ്പെട്ട കുറിഞ്ഞിയാണ് ഇപ്പോൾ പൂവണിഞ്ഞിരിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 2,400 മീറ്റർ ഉയരത്തിലുള്ള മലയിടുക്കുകളിലേ കുറിഞ്ഞി വളരുകയുള്ളൂ.
നാലു വർഷം മുൻപ് ഊട്ടിയിലെ കല്ലട്ടിമലയിൽ 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി പൂവണിഞ്ഞിരുന്നു. നീലിമചാർത്തിയ മലനിരകൾ കാണാൻ സഞ്ചാരികളുടെ പ്രവാഹമായിരുന്നു.