സോഷ്യല്‍ മീഡിയയിലൂടെ അശ്ലീലം പറഞ്ഞയാള്‍ക്ക് മറുപടിയുമായി നടി നീലിമ റാണി. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് മോശം സന്ദേശം എത്തിയത്. എന്നാല്‍ ഇത് അവഗണിക്കുകയോ അയാളെ ബ്ലോക്ക് ചെയ്യുന്നതിനും പകരമായി മികച്ച മറുപടിയാണ് താരം നല്‍കിയത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം.
‘ഒരു രാത്രിയ്ക്ക് എത്ര വേണം’ എന്നായിരുന്നു ചോദ്യം. ഇതിന് നീലിമ നല്‍കിയ മറുപടി ഇങ്ങനെ; അല്‍പ്പം മാന്യത ഞാന്‍ പ്രതീക്ഷിക്കുന്നു സഹോദരാ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അക്രമികള്‍ക്കാണ് അശ്ലീലമായ മനസുണ്ടാകുക. ദയവ് ചെയ്ത് നിങ്ങള്‍ ഒരു മനശാസ്ത്ര വിദഗ്ധനെ കാണണം. നിങ്ങള്‍ക്ക് വിദഗ്ധരുടെ സഹായം ആവശ്യമാണ്.’
എന്തായാലും ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ് നിലിമയുടെ മറുപടി. ഇത്തരത്തിലുള്ളവരോട് നിശബ്ദത പാലിക്കരുതെന്നും തുറന്നു കാട്ടണമെന്നും ആരാധകര്‍ പറയുന്നു. മാത്രമല്ല കുറച്ചു കൂടി രൂക്ഷമായ മറുപടി നല്‍കാമെന്ന് പറയുന്നവരും നിരവധിയാണ്.
സിനിമ സീരിയല്‍് രംഗത്ത് സജീവ സാന്നിധ്യമാണ് നീലിമ റാണി. മൊഴി, നാന്‍ മഹാന്‍ അല്ലെ, സന്തോഷ് സുബ്രഹ്മണ്യം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിശാല്‍ നായകനായ ചക്രയാണ് റിലീസിനൊരുങ്ങുന്ന നീലിമയുടെ പുതിയ ചിത്രം. സോഷ്യല്‍ മീഡിയയിലും ആക്റ്റീവാണ് താരം.