ഇന്ത്യയ്ക്ക് അഭിമാനമായി നീരജ് ചോപ്ര ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയിരിക്കുകയാണ്. ഇന്ത്യയുടെ കായിക ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നാണ്. രണ്ടാം ശ്രമത്തിൽ 87.58 മീറ്ററിലാണ് ഈ ഇരുപത്തിമൂന്ന് കാരൻ സ്വർണം നേടിയത്.ആദ്യ ശ്രമത്തിൽ 87.03 മീറ്റർ ദൂരം പിന്നിട്ടിരുന്നു. ചെക്ക് റിപ്പബ്ലിക് താരങ്ങളായ ജാകൂബ് വാദ്‌ലെഷ് 86.67 മീറ്ററോടെ വെള്ളിയും വെസ്‌ലി വിറ്റെസ്‌ലാവ് 85.44 മീറ്റർ ദൂരത്തോടെ വെങ്കലവും നേടി.