Spread the love
നീറ്റ് പി.ജി കൗണ്‍സലിങ് സെപ്റ്റംബര്‍ ഒന്നുമുതല്‍

നീറ്റ് പി.ജി. കൗണ്‍സലിങ് സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കും. നീറ്റ് പി.ജി.-2022 പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് അഖിലേന്ത്യാ മെഡിക്കല്‍, ഡെന്റല്‍ കോളേജുകള്‍, കേന്ദ്ര-ഡീംഡ് സര്‍വകലാശാലകള്‍ എന്നിവയിലേക്കുള്ള പ്രവേശനത്തിനായി കൗണ്‍സലിങ്ങിന്റെ ഭാഗമാകാം. ഓണ്‍ലൈനായാണ് കൗണ്‍സലിങ് നടത്തുക. നീറ്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി കൗണ്‍സലിങ്ങില്‍ 748 സീറ്റുകള്‍ ഒഴിവുണ്ട്. ഈ വര്‍ഷം പ്രത്യേക കൗണ്‍സലിങ് നടത്തി ഈ സീറ്റുകളില്‍ പ്രവേശനം നടത്തും.

ഇതിനായി കട്ട് ഓഫ് ശതമാനത്തിലും ഇളവുണ്ടാകും. നീറ്റ്-എസ്.എസ്. 2021 കൗണ്‍സലിങ്ങിനായുള്ള പ്രത്യേക മോപ്പ്-അപ്പ് റൗണ്ട് (രണ്ടാംഘട്ടം) ചൊവ്വാഴ്ച ആരംഭിക്കും.

നീറ്റ് പി.ജി. പരീക്ഷ സാധാരണ ജനുവരിയിലാണ് നടക്കാറുള്ളത്. കൗണ്‍സലിങ് മാര്‍ച്ചിലും. എന്നാല്‍, കോവിഡിനെത്തുടര്‍ന്ന് ഇത്തവണ മേയ് 21-നാണ് പരീക്ഷ നടത്തിയത്. ഫലം പ്രഖ്യാപനം വന്നതാകട്ടെ ജൂണ്‍ ഒന്നിനും. ഒപ്പം മെഡിക്കല്‍ കോളേജുകളില്‍ എന്‍.എം.സി.യുടെ പരിശോധന നടത്തുന്നതിനാലുമാണ് കൗണ്‍സലിങ് നടപടികളില്‍ കാലതാമസമുണ്ടാകുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply