Spread the love

നീറ്റ്; യുഎഇയിൽ പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന ആവശ്യം ശക്തം

അബുദാബി : യാത്രാവിലക്ക് നിലനിൽക്കുന്നതിനാൽ നീറ്റ് പരീക്ഷയ്ക്ക് യുഎഇയിലും സെന്റർ അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാർഥികളും രക്ഷിതാക്കളും സ്കൂൾ അധികൃതരും രംഗത്ത്.80 സിബിഎസ്ഇ സ്കൂളുകളിലും കേരള സിലബസിലെ 9 സ്കൂളുകളുമായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന യുഎഇയിൽ നീറ്റ് പ്രവേശന പരീക്ഷ കേന്ദ്രം അനുവദിക്കാത്തത് കടുത്ത അനീതിയാണെന്നും അഭിപ്രായപ്പെട്ടു. നൂറുകണക്കിന് വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.ജെഇടി കിം എന്നീ പ്രവേശന പരീക്ഷകൾക്ക് ദുബായിൽ സെൻററുകൾ ഉണ്ടായിരുന്നു.നേരത്തെ ഓൾ ഇന്ത്യ മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് എക്സാമിനും കേന്ദ്രം ഉണ്ടായിരുന്നു. നീറ്റ് പരീക്ഷയ്ക്ക് കൂടി സെൻറർ അനുവദിക്കണമെന്ന് പരീക്ഷ കോർഡിനേറ്റർ നിതിൻ സുരേഷ് പറഞ്ഞു. ഇന്ത്യൻ എംബസിയും കോൺസുലേറ്റും സമ്മർദ്ദം ചെലുത്തണമെന്നാണ് ആവശ്യം. ഗൾഫിൽ കുവൈത്തിലാണ് ഏക പരീക്ഷ സെൻറർ ഉള്ളത്.കുവൈത്തിലേക്ക് വിദേശികൾക്ക് യാത്രാ വിലക്കുണ്ട്.മറ്റേതെങ്കിലും രാജ്യം വഴി പോകണമെങ്കിൽ 14 ദിവസം ആ രാജ്യത്ത് താമസിക്കണം.കുവൈത്തിൽ എത്തിയാൽ വീണ്ടും ഇത്രയും ദിവസം തന്നെ ക്വാറന്റിനുമുണ്ട്.ഇങ്ങനെ പരീക്ഷയ്ക്കായി ഒരു മാസം നഷ്ടപ്പെടുമെന്ന് അബുദാബി ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി മെഹ്നാസ് ഷെരീഖ് പറയുന്നു.ഇന്ത്യൻ എംബസി ഇടപെട്ട് കേന്ദ്രം പരീക്ഷാകേന്ദ്രം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ.

Leave a Reply