രാജ്യത്തെ നൂറുകണക്കിനു വരുന്ന മെഡിക്കൽ, ഡൻ്റൽ, ആയുഷ് കോഴ്സുകളിലെയ്ക്കും കാർഷിക സർവ്വകലാശാലയും വെറ്റിറിനറി യൂണിവേഴ്സിറ്റിയുൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളിലെ നിശ്ചിത സീറ്റുകളിലെയും പ്രവേശനത്തിനു ബാധകമായ നീറ്റ് യുജി യോഗ്യതാ പരീക്ഷ ഈ വരുന്ന ഞായറാഴ്ച രാജ്യത്തെ വിവിധകേന്ദ്രങ്ങളിൽ നടക്കും. രാജ്യത്തെ വിവിധയിടങ്ങളിലുള്ള 170000 ത്തിൽ പരം മെഡിക്കൽ സീറ്റുകളിലെ പ്രവേശന ലക്ഷ്യം മുന്നിൽ കണ്ട്, ഏകദേശം 18 ലക്ഷത്തോളം വിദ്യാർഥികളാണ്, രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളിൽ ഈ വർഷം നീറ്റ് പരീക്ഷ എഴുതുന്നത്.
2013നു വരെ എല്ലാ സംസ്ഥാനങ്ങളും അവരവർ തന്നെ മെഡിക്കൽ പ്രവേശന പരീക്ഷകൾ നടത്തി, പ്രവേശനം നടത്തുകയായിരുന്നു, പതിവ്. നീറ്റ് പരീക്ഷ വന്നതോടെ രാജ്യമെമ്പാടുമുള്ള മെഡിക്കൽ പ്രവേശന പരീക്ഷകൾ ഏകീകരിക്കപ്പെട്ടു. തമിഴ്നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ എതിർപ്പ് പരിഗണിച്ച്, സുപ്രീംകോടതി 2014ൽ നീറ്റ് റദ്ദാക്കിയെങ്കിലും 2016ൽ ഇത് പുനസ്ഥാപിക്കയുണ്ടായി.