Spread the love

മലയാള സിനിമയിലെ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് രാജ്യത്തൊട്ടാകെ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കേരളത്തില്‍ തുടക്കം കുറിച്ച ഈ മാറ്റം മറ്റു സംസ്ഥാനങ്ങളിലെ സിനിമകളും മാതൃകയാക്കണമെന്ന് വ്യാപകമായി അഭിപ്രായം ഉയരുകയാണ്. തമിഴ്, തെലുങ്ക്, കന്നട സിനിമകളില്‍ ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. അതാത് സംസ്ഥാന സര്‍ക്കാറുകള്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും ഒട്ടേറെ സിനിമാപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.

അതേ സമയം കന്നട സിനിമയില്‍ ലൈംഗികാതിക്രമം രൂക്ഷമാണെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഏതാനും അഭിനേത്രികള്‍. പ്രശ്‌നങ്ങള്‍ തുറന്ന് പറയുമ്പോള്‍ അതിനെ മൂടിവയ്ക്കുകയാണെന്ന് കര്‍ണാട സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായ നടി നീതു ഷെട്ടി ഒരു മാധ്യമത്തോട് പറഞ്ഞു.

‘കുറഞ്ഞ മുതല്‍ മുടക്കില്‍ ഒരുക്കാനാവുന്ന ഒരു സിനിമയുടെ തിരക്കഥ അവതരിപ്പിക്കാനുള്ള അനുമതി ഒരു നിര്‍മാതാവിനോട് ചോദിച്ചു. എന്നാല്‍ നിര്‍മാതാവിന്റെ പ്രതികരണം കേട്ടപ്പോള്‍ ഞെട്ടിപ്പോയി. തിരക്കഥ കേള്‍ക്കേണ്ടതില്ല പകരം തനിക്കൊപ്പം ഗോവയിലേക്ക് വിനോദയാത്ര വന്നാല്‍ മതിയെന്നുമായിരുന്നു അയാള്‍ പറഞ്ഞത്- നീതു ആരോപിച്ചു.

കന്നട സിനിമയിലെ ഒരോ നടിമാരോടും ചോദിച്ചു നോക്കുക. എല്ലാവര്‍ക്കും ഒരു അനുഭവമെങ്കിലും പറയാനുണ്ടാകും. സ്ത്രീകളോട് എത്ര മര്യാദയില്ലാതെ പെരുമാറിയാലും പണവും അധികാരവും ഉപയോഗിച്ച് രക്ഷപ്പെടാനാകുമെന്ന് അവര്‍ക്ക് അറിയാം.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമയിലെ അഭിനേത്രികള്‍ക്ക് തുറന്ന് സംസാരിക്കാനുള്ള ഒരു അന്തരീക്ഷം ഒരുക്കിയിരിക്കുകയാണ്. കര്‍ണാട സര്‍ക്കാറും സമാനമായ ഒരു നടപടി സ്വീകരിക്കണം’- നീതു പറഞ്ഞു.

Leave a Reply