Spread the love

തുരുവനന്തപുരം: പുറത്തെ ആർടി പിസിആർ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയ ഗൾഫ് യാത്രക്കാരൻ തിരുവനന്തപുരം വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവ്. യാത്ര മുടങ്ങിയതോടെ വീണ്ടും പുറത്തെത്തി പരിശോധിച്ചപ്പോൾ നെഗറ്റീവ്. തുടർന്ന് നെടുമ്പാശേരി വിമാനത്താവളം വഴിയാക്കി യാത്ര. അവിടെ പരിശോധിച്ചപ്പോഴും നെഗറ്റീവ്. വിമാനത്താവളത്തിലെ കോവിഡ് പരിശോധന കൊണ്ട് വലയുകയും പണം നഷ്ടമാകുകയും ചെയ്തതിന്റെ അനുഭവം പങ്കുവച്ചത് യുഎഇയിലെ സാമൂഹിക പ്രവർത്തകനും പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ അഷറഫ് താമരശ്ശേരിയാണ്.

തിരുവനന്തപുരത്ത് ചടങ്ങിൽ പങ്കെടുക്കാനാണ് ഗൾഫിൽ നിന്ന് അടിയന്തരമായി എത്തിയതായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം മടങ്ങാനായി ആർടിപിസിആർ നെഗറ്റീവ് രേഖയുമായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് അവിടെ ഫലം പോസിറ്റീവ് ആയത്. യാത്ര അനുവദിക്കില്ലെന്ന് പറഞ്ഞതോടെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വീണ്ടും പരിശോധന നടത്തിയപ്പോഴും നെഗറ്റീവ് ഡോക്ടർ സ്ഥിരീകരിച്ചു. തുടർന്ന് കൊച്ചി വഴി പോരാമെന്ന് തീരുമാനിച്ചു. അവിടെ പരിശോധിച്ചപ്പോഴും നെഗറ്റീവായിരുന്നു ഫലം. അഷ്റഫ് താമരശ്ശേരി പറഞ്ഞു.

Leave a Reply