മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം മരക്കാര്‍ അറബി കടലിന്റെ സിംഹം തിയറ്ററില്‍ റിലീസ് ചെയ്യാൻ സാധ്യത മങ്ങി. നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂരുമായും ഫിയോക്കുമായി ഫിലിം ചേംബര്‍ നടത്തിയ ചര്‍ച്ച പരാജയം.
വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ഇരുപക്ഷവും തയ്യാറാകാതെ വന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. ഒടിടിയുടെ അത്ര തുക മരക്കാറിന് നല്‍കാന്‍ കഴിയില്ലെന്ന് ഫിയോക്ക് നിലപാട് സ്വീകരിച്ചു. സിനിമക്ക് മിനിമം ഗാരന്റി തുക നല്‍കാന്‍ കഴിയില്ലെന്ന് ഫിയോക്ക് ഉറച്ച തീരുമാനം എടുക്കുമ്ബോള്‍ മരക്കാർ തിയറ്ററിലേക്ക് വരില്ലെന്ന് ഉറപ്പായിരിക്കുകയാണ്.
ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് മകന്‍ പ്രണവ് മോഹന്‍ലാലാണ്. മമ്മാലി അഥവാ കുഞ്ഞാലിമരക്കാര്‍ നാലാമനായാണ് പ്രണവ് എത്തുക. ഇന്ത്യന്‍ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം.