ചുരുങ്ങിയ കാലം കൊണ്ട് ആസ്വാദകരെ കൈയ്യിലെടുത്ത ഇന്ത്യന്‍ പിന്നണി ഗായികയാണ് നേഹ കക്കര്‍. നേഹയുടെ ഗാനങ്ങള്‍ക്കായി ആരാധകര്‍ എപ്പോഴും കാത്തിരിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം യൂട്യൂബില്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ പ്രമുഖ വനിതാ താരങ്ങളുടെ പട്ടികയില്‍ നേഹ കക്കര്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. തന്റെതായ നിലപാടുകള്‍ തുറന്നു പറയുന്ന ഗായിക കൂടിയാണ് നേഹ.
ഗായകന്‍ രോഹന്‍പ്രീത് സിങ്ങുമായുള്ള ഗായികയുടെ പ്രണയവും വിവാഹ വിശേഷങ്ങളുമൊക്കെ ആരാധകരുമായി നേഹ പങ്കുവെച്ചിരുന്നു. ഒക്ടോബര്‍ 24നായിരുന്നു ഇരുവരുടെയും വിവാഹം. രോഹനെ കണ്ടുമുട്ടുന്നത് ലോക്ഡൗണ്‍ കാലത്താണെന്നും ഒരു സംഗീത ആല്‍ബം ഒരുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും പ്രണയത്തിലായതെന്നും നേഹ തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ നേഹയുടെയും രോഹന്റേയും ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. കുഞ്ഞു വയര്‍ താങ്ങിപ്പിടിച്ച് രോഹനൊപ്പം നില്‍ക്കുന്ന ചിത്രമാണ് നേഹ പങ്കുവെച്ചത്.
നേഹയുടെ ഈ ചിത്രത്തിന് പലരും പ്രതികരിച്ചത്. നേഹ യഥാര്‍ഥത്തില്‍ ഗര്‍ഭിണി ആണോ എന്നതാണ് ആരാധകരുടെ സംശയം. നേഹയുടെ പോസ്റ്റിനു താഴെ ‘ഇനി മുതല്‍ ഞാന്‍ നിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു’ -എന്ന് രോഹന്‍ കമന്റ് ചെയ്തിട്ടുമുണ്ട്. രോഹന്റെ ഈ കമന്റും ആരാധകരെ കുഴക്കിയിട്ടുണ്ട്. ചിത്രം വൈറലായതോടെ ആശംസകളും അഭിനന്ദനങ്ങളുമായി നേഹയുടെ സുഹൃത്തുക്കളും ബോളിവുഡിലെ പ്രമുഖരുമുള്‍പ്പെടെ രംഗത്തെത്തിയിരുന്നു. അതേസമയം, ഗായിക പങ്കുവെച്ച ചിത്രത്തിലെ യാഥാര്‍ത്ഥ്യം അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.