
ലോകപ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളി ഇനി യുഎഇയിലും ഉയരും. മാര്‍ച്ച് 24ന് റാസല്‍ഖൈമയിലെ അല്‍ മര്‍ജാന്‍ ദ്വീപിലാണ് ജലോത്സവം. ആദ്യമായാണ് കേരളത്തിന് പുറത്തും നെഹ്‌റുട്രോഫി വള്ളംകളി നടത്തുന്നത്. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ഇന്റര്‍നാഷണല്‍ മറൈന്‍ സ്പോര്‍ട്സ് ക്ലബ് റാസല്‍ഖൈമ, ദ ബ്രൂ മീഡിയ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ജലമേളയ്ക്ക് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. രാജ്യാന്തര കാണികളുമായി കേരളത്തിന്റെ പാരമ്പര്യം പങ്കിടുന്നതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.