പ്രേക്ഷകർക്ക് സുപരിചിതനും പ്രിയങ്കരനുമായ അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയേക്കാൾ ഇപ്പോൾ ഫെയ്മസ് ആണ് ഭാര്യ രേണു സുധി. സുധിക്ക് പ്രസിദ്ധിയായിരുന്നുവെങ്കിൽ രേണുവിനെ പലപ്പോഴും തേടിയെത്തുന്നത് കുപ്രസിദ്ധിയാണ്. ഇപ്പോഴിതാ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മത്സരാർത്ഥിയായി താരം ബിഗ്‌ബോസിലും വിലസുകയാണ്.
ചിലർ ചേർന്ന് സൗജന്യമായി വച്ച് നൽകിയ വീട് ചോരുന്നുവെന്ന് രേണു മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പറഞ്ഞതും ആദ്യം സുധിയല്ലാതെ ഒരാളെ പങ്കാളിയായി സ്വീകരിക്കില്ലെന്ന് പറഞ്ഞത് മാറ്റിപ്പറഞ്ഞതുമെല്ലാം വലിയ വിവാദമായിരുന്നു. രേണു ബിഗ്‌ബോസിൽ നല്ല പെർഫോമൻസുകളിലേക്ക് തിരിച്ചുവരുമ്പോൾ പുറത്തു റിയൽ ലൈഫിൽ നടക്കുന്നത് ബിഗ്‌ബോസിനെ വെല്ലുന്ന ട്വിസ്റ്റുകളും പ്ലോട്ടുകളുമാണ് എന്നതാണ് സത്യം. അതിൽ ഏറ്റവുമൊടുവിലത്തതായിരുന്നു മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ ഹനാൻ രേണുവിനെതിരെ ഉന്നയിച്ച ഗുരുതര ആരോപണം. കൊല്ലം സുധി മരിച്ച് ഒരു മാസത്തിനുള്ളിൽതന്നെ ഒരു പയ്യനുമായി രേണുവിന് ബന്ധമുണ്ടായെന്നും പിന്നീട് സംഭവിച്ച ഗർഭം അലസിപ്പിച്ചെന്നും സുധി ചേട്ടൻ ജീവിച്ചിരുന്ന കാലത്തും വേറെയും ഒന്ന് രണ്ട് റിലേഷനുകൾ രേണുവിന് ഉണ്ടായിരുന്നുവെന്നുമാണ് ഹനാൻ പറഞ്ഞത്. ഇപ്പോഴിതാ രേണു അബോർഷനിലൂടെ കൊച്ചിനെ കളഞ്ഞുവെന്ന് അവരുടെ അയൽവാസി സുധിയുടെ വാർഷിക ചടങ്ങിനെത്തിയപ്പോൾ തന്നോട് പറഞ്ഞിരുന്നുവെന്നും ഹനാൻ പറയുംപോലെ രേണുവിന് മറ്റൊരാളുമായി ബന്ധമുണ്ടെന്നത് താനും അറിഞ്ഞിരുന്നുവെന്നും പറയുകയാണ് രേണുവിന്റെ സുഹൃത്തും നടിയും മോഡലുമായിരുന്ന നിമിഷ ബിജോ.
രേണുവിനെ എന്നും ചേർത്ത് പിടിച്ചിട്ടുള്ളയാളാണ് ഞാൻ. റീച്ചിന് വേണ്ടി രേണുവിനെ പിടിച്ച് ഇടേണ്ട ആവശ്യം എനിക്ക് ഇല്ല. രേണുവിനൊപ്പം ഒരു റീൽ പോലും ചെയ്യാൻ എനിക്ക് താൽപര്യമില്ല. ബിഷപ്പിന്റയും മറ്റും നേതൃത്വത്തിൽ സൗജന്യമായി കിട്ടിയ വീടിനെ കുറ്റം പറഞ്ഞപ്പോൾ താൻ രേണുവിനെതിരെ രംഗത്തെത്തിയിരുന്നുവെന്നും താനും രേണുവും തമ്മിൽ പ്രശ്നമില്ല എങ്കിലും പറയേണ്ട കാര്യം പറയണമല്ലോഎന്നും നിമിഷ പറയുന്നു.
സുധി ചേട്ടന്റെ ചരമ വാർഷികത്തിന് രേണു എന്നെ ക്ഷണിച്ചതുകൊണ്ടാണ് പോയത്. അയൽപ്പക്കകാരുപോലും ആ ചടങ്ങിന് ഉണ്ടായിരുന്നില്ല. അവൾക്കൊപ്പം പ്രവർത്തിക്കുന്ന കുറച്ച് ആളുകൾ മാത്രമെ ഉണ്ടായിരുന്നുള്ളു. സുധി ചേട്ടന്റെ വീട്ടിൽ നിന്ന് പോലും ആരും ഉണ്ടായിരുന്നില്ല. രേണു അബോർഷൻ ചെയ്തതിന് എന്റെ കയ്യിൽ തെളിവില്ല. അവൾ ഗർഭം ധരിച്ചാലും കളഞ്ഞാലും എനിക്ക് ഒരു വിഷയവുമില്ല.രേണുവിന്റെ പേര് കേൾക്കുമ്പോൾ തന്നെ ചിരി വരും എന്നും നിമിഷ പറയുന്നു.








