Spread the love

കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളും ലോക്ക്ഡൗണിലേക്ക് നീങ്ങിയതോടെ കേരളത്തിലേക്കുള്ള റോഡ് യാത്ര തടസപ്പെട്ടുതുടങ്ങി. കേരളത്തിനു പുറമേ കർണാടകം, തമിഴ്നാട്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അർധരാത്രിയോടെ സമ്പൂർണ്ണ അടച്ചിടാൻ നിലവിൽ വന്നത്. അടിയന്തരാവശ്യങ്ങൾ, ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് മാത്രമേ സംസ്ഥാന അതിർത്തി തുറന്നു നല്കുന്നുള്ളു.കർണാടകവും തമിഴ്നാടും പുതുച്ചേരിയിലും സമ്പൂർണ ടൗണിലേക്ക് നീങ്ങിയതോടെ ദക്ഷിണേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും നിശ്ചലമായി.

വൈകാതെ ആന്ധ്രപ്രദേശും തെലങ്കനയും ലോക്ക്ഡൗണിലേക്ക് പോകുമെന്ന സൂചനയും ശക്തമാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് കർണാടകയിൽ ആണ്, അതിനാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതും അവിടെത്തന്നെ.അതീവ ഗുരുതര രോഗമുള്ളവർ, ആരോഗ്യരംഗത്ത് ജോലിചെയ്യുന്നവർ തുടങ്ങിയവരെ മാത്രമേ കർണാടക അതിർത്തിയിലൂടെ കടത്തിവിടുന്നുള്ളൂ.

ട്രെയിൻ, വിമാനയാത്രകൾക്ക് വിലക്കില്ല. ഹോട്ടലുകൾ അടച്ചിടും. പാഴ്സൽ സർവീസുകൾ നടത്താം. ആവശ്യസാധനങ്ങൾ വാങ്ങാനായി രാവിലെ ആറു മുതൽ 10 വരെ പലചരക്ക് കടകൾ തുറക്കാം.പച്ചക്കറി കടകൾക്ക് വൈകിട്ട് ആറുവരെ പ്രവർത്തിക്കാം.എന്നാൽ ഭക്ഷണം വാങ്ങാൻ വാഹനങ്ങളിൽ പുറത്ത് പോകാൻ അനുമതിയില്ല.

   അർദ്ധ രാത്രിയോടെ തമിഴ്നാട്ടിലും  സമ്പൂർണ്ണ അടച്ചിടൽ തുടങ്ങി.അതിർത്തികളും അടച്ചിട്ടു.ആവശ്യ സർവീസുകൾ മാത്രമേ ഇനി പതിനാല് ദിവസത്തേക്ക് പ്രവർത്തിക്കൂ.പലചരക്ക്,പച്ചക്കറി കടകൾ ഉച്ചവരെ തുറക്കാൻ അനുവാദമുണ്ട്. ഹോട്ടലുകളിൽ പാഴ്സൽ സർവീസുകൾ ആവാം. സമാന നിയന്ത്രണങ്ങൾ ആണ് പുതുച്ചേരിയിലും. സംസ്ഥാന അതിർത്തികൾ അടച്ചുകഴിഞ്ഞു. മാഹിയിലും നിയന്ത്രണങ്ങൾ ശക്തമാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളും പൂട്ടി.

Leave a Reply