Spread the love
മുട്ടയിട്ടോട്ടെ, പക്ഷെ അയലത്തെ കോഴി കൂവണ്ട!; അയൽവാസിയുടെ പരാതി

അയലത്തെ കോഴി മുട്ടയിട്ടോട്ടെ… പക്ഷെ കൂവണ്ട; നഗരസഭയിൽ നിന്നു നൽകിയ മുട്ടക്കോഴികളെ വളർത്തുന്ന വീട്ടുകാർക്കെതിരെ അയൽവാസിയുടെ പരാതി കളമശ്ശേരി നഗരസഭയിൽ. വാർഡ് സഭ അംഗീകരിച്ച് 20 കോഴികളാണ് വീട്ടമ്മയ്ക്ക് നൽകിയത്. ഇവയിൽ ഇപ്പോൾ 15 കോഴികളേയുള്ളു. അയൽവാസി പറയുന്നത് വീട്ടമ്മ കോഴി ഫാം നടത്തുകയാണെന്നാണ്. ഉദ്യോഗസ്ഥരുടെ ഫോണിൽ വിളിച്ചു വീണ്ടും പരാതിപ്പെട്ടും വീട്ടുകാരുടെ ഫോണിലേക്കു സന്ദേശങ്ങൾ അയച്ചുമാണ് അയൽവാസിയുടെ കോഴി വിരുദ്ധ പോരാട്ടം. കോഴികൾ കൂവുന്നത് അയൽവാസിയുടെ ഉറക്കം കെടുത്തുന്നു എന്നും ശല്യമാകുന്നു എന്നുമാണ് പരാതി. പരാതി ലഭിച്ചതിനെത്തുടർന്ന് നഗരസഭാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കോഴികളെ വളർത്തുന്ന ഷെഡ്ഡിൽ നിന്നു ദുർഗന്ധമോ ശബ്ദമലിനീകരണമോ അനുഭവപ്പെടുന്നില്ലെന്ന് വ്യക്തമായി.

Leave a Reply