കാഠ്‌മണ്ഡു: നേപ്പാളിലെ മുസ്താങ്ങിൽ വിമാനം മലയിലിടിച്ച് തകര്‍ന്ന സംഭവത്തില്‍ വിമാനത്തിലുണ്ടായിരുന്ന 22 പേരും മരിച്ചെന്ന് സ്ഥിരീകരിച്ചു. 21 മൃതദേഹം കണ്ടെത്തി. മലമുകളിലെ അപകടസ്ഥലത്തിന് 100 മീറ്റർ ചുറ്റളവിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മുംബൈ താനെ സ്വദേശികളായ അശോക് കുമാർ ത്രിപാദി, ഭാര്യ വൈഭവി ഭണ്ഡേകർ, മക്കൾ ധനുഷ്, റിതിക എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാർ. രണ്ടു ജർമൻകാരും, 13 നേപ്പാള്‍ സ്വദേശികളുമായിരുന്നു മറ്റ് യാത്രക്കാര്‍. 20 മണിക്കൂർ നീണ്ട തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കണ്ടെടുത്ത 10 മൃതദേഹം കൊവാങ്ങിലെത്തിച്ച് പിന്നീട് കാഠ്‌മണ്ഡുവിലേക്ക് കൊണ്ടുപോയി. മോശം കാലാവസ്ഥയാണ് അപകടകാരണമെന്ന് നേപ്പാൾ പാർലമെന്ററി സമിതിയുടെ പ്രഥമികാന്വേഷണത്തിലെ വിലയിരുത്തൽ.