Spread the love
300 ജീവനക്കാരെ കൂടി വെട്ടിക്കുറച്ച് നെറ്റ്ഫ്ലിക്സ്

ഭാ​ഗമായി 300 ജീവനക്കാരെ പിരിച്ചുവിട് നെറ്റ്‍ഫ്ലിക്സ്. വരുമാനത്തിൽ വൻ തിരിച്ചടി നേരിട്ടതിനെ തുടർന്ന് കമ്പനി നടത്തുന്ന രണ്ടാം റൗണ്ട് പിരിച്ചു വിടലാണിത്. 300 ജീവനക്കാരെ, അതായത് കമ്പനിയിലെ നാല് ശതമാനം ജീവനക്കാരെ പിരിച്ചു വിട്ടതായാണ് നെറ്റ്‍ഫ്ളിക്സ് അറിയിച്ചത്. കഴിഞ്ഞ മാസം കമ്പനി 150 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. വരുമാനത്തിൽ കുറവു വന്നതിനെ തുടർന്നാണ് നടപടി.

ഞങ്ങൾ ഈ ബിസിനസിൽ കാര്യമായ നിക്ഷേപം നടത്തുന്നുണ്ട്. എന്നാൽ, കമ്പനിയുടെ വരുമാനത്തിലുള്ള വളർച്ച മന്ദ​ഗതിയിലാണ്. അതിനാലാണ് ഇത്തരം നടപടികൾ സ്വീകരിക്കേണ്ടി വന്നത്” നെറ്റ്ഫ്ലിക്സ് അറിയിച്ചു. “നെറ്റ്ഫ്ലിക്സിനായി അവർ ചെയ്ത എല്ലാ സേവനങ്ങൾക്കും ഞങ്ങൾ നന്ദിയുള്ളവരാണ്. ഈ ബുദ്ധിമുട്ടു നിറ‍ഞ്ഞ അവസ്ഥയിൽ അവരെ പിന്തുണയ്ക്കാൻ ശ്രമിച്ചു വരികയുമാണ്”, കമ്പനി കൂട്ടിച്ചേർത്തു.

Leave a Reply