Spread the love
പുതിയ കോവിഡ് വകഭേദം ‘ഐ.എച്ച്.യു’ കണ്ടെത്തി : ഫ്രാൻസിൽ കണ്ടെത്തിയത് ഒമിക്രോണിനേക്കാൾ മാരകമെന്ന് റിപ്പോർട്ടുകൾ

ഫ്രാൻസിൽ കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം കണ്ടെത്തി. ഐ.എച്ച്.യു’ എന്നാണ് ഏറ്റവും പുതിയ വൈറസിന്റെ ഈ വകഭേദത്തിന് ശാസ്ത്രജ്ഞർ പേര് നൽകിയിരിക്കുന്നത്.ബി.1.640.2 എന്നും ഈ വൈറസ് അറിയപ്പെടുന്നു. ഏകദേശം പന്ത്രണ്ട് കേസുകൾ ഇതുവരെ ഫ്രാൻസിൽ കണ്ടെത്തിക്കഴിഞ്ഞുവെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു. 46 ജനിതക വകഭേദങ്ങൾ ഇതിലുണ്ട്. ഇത് കോവിഡിന്റെ ഏറ്റവും അവസാനം റിപ്പോർട്ട് ചെയ്യപ്പെട്ട വകഭേദമായ ഒമിക്രോണിനേക്കാൾ വളരെയധികമാണ്. അതിനാൽ, കൂടുതൽ അപകടകാരിയായിരിക്കും ഈ കോവിഡ് വകഭേദമെന്നാണ് ആരോഗ്യവിദഗ്ധർ കണക്കാക്കുന്നത്.

Leave a Reply