സംസ്ഥാനത്ത് പുതിയ ലോട്ടറി ഇറക്കി. ഫിഫ്റ്റി -ഫിഫ്റ്റി എന്ന പേരിലാണ് പുതിയ ലോട്ടറി ഇറക്കിയിരിക്കുന്നത്. അടുത്ത ഞായറാഴ്ച മുതൽ ലോട്ടറി വിപണിയിലെത്തും. 50 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. എല്ലാ ഞായറാഴ്ചയും നറുക്കെടുപ്പ് നടക്കും. (Kerala new lottery 50 50)
നിലവിൽ സംസ്ഥാനം വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണ്. ഈ പശ്ചാത്തലത്തിലാണ് സർക്കാർ പുതിയ ലോട്ടറി അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെയുള്ള ലോട്ടറികളിൽ 5000 രൂപയുടെ സമ്മാനത്തുക 18 എണ്ണമാണ് ഉണ്ടായിരുന്നത്. ഇത് ഇപ്പോൾ 23 ആക്കിയിട്ടുണ്ട്.
ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ലോട്ടറി പ്രകാശനെ ചെയ്തത്.