Spread the love
അന്താരാഷ്ട്ര ഇടപാട് സൗകര്യമുള്ളവരെ ലക്ഷ്യമിട്ട് പുതിയ ഓൺലൈൻ തട്ടിപ്പ്

OTP നമ്പർ ആവശ്യപ്പെടാതെ തന്നെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമാകും. മറ്റെന്തെങ്കിലും ആവശ്യത്തിന് നൽകുന്ന അക്കൗണ്ട് വിവരങ്ങൾ ചോർത്തി എടുത്താണ് ഇത്തരം തട്ടിപ്പ് നടക്കുന്നത്. വിദേശത്തു നിന്നാണ് തട്ടിപ്പ് നടക്കുന്നത് എന്നതിനാൽ, റിസർവ് ബാങ്കിൻറെ (RBI) നിയന്ത്രണങ്ങൾ ബാധകമാവില്ല. മിക്ക ബാങ്കുകളും തങ്ങളുടെ ഓഫറായി അന്താരാഷ്ട്ര ഇടപാട് സൗകര്യം അക്കൗണ്ട് ഉടമകൾക്ക് നൽകുന്നു. ഇത് പഴുതാക്കിയാണ് വിദേശത്തുനിന്നും തട്ടിപ്പ് നടക്കുന്നത്. അക്കൗണ്ട് വിവരങ്ങൾ ചോർന്നാലും ഒ ടി പി നമ്പർ നൽകിയാലേ ഓൺലൈൻ ഇടപാടുകൾ സാധ്യമാകൂ എന്ന ഇരട്ട സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുന്നതാണ് പുതിയ തട്ടിപ്പ്. തിരുവനന്തപുരത്ത് ഐടി കമ്പനി ജീവനക്കാരനു അക്കൗണ്ടിൽ നിന്നും രണ്ടുതവണയായി നഷ്ടമായത് 25000 രൂപയാണ്. പഠനാവശ്യത്തിനായി, വിദേശത്തുള്ള ഒരു വെബ്സൈറ്റിൽ അക്കൗണ്ട് വിവരങ്ങൾ നൽകിയിരുന്നു. ഇതുവഴി തട്ടിപ്പുകാർ അക്കൗണ്ട് വിവരങ്ങൾ ചോർത്തി എടുത്തുവെന്നാണ് കരുതുന്നത്.

Leave a Reply