വടക്കാഞ്ചേരി(പാലക്കാട്): കോവിഡ് ചികിത്സക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വലയുന്ന ഈ സാഹചര്യത്തിൽ പാലക്കാട്ടെ മലയോര മേഖലയായ കിഴക്കഞ്ചേരിയിൽ നിന്നൊരു സന്തോഷവാർത്ത.
കിഴക്കഞ്ചേരി കണിച്ചിപ്പരുതിയിൽ മെഡിക്കൽ ഓക്സിജൻ പ്ലാന്റ് അടുത്തയാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും.തൃശൂർ സ്വദേശി പീറ്റർ സി.മാത്യൂസിന്റെ എ
എസ് യു എന്ന ഓക്സിജൻ നിർമാണ കമ്പനിയാണ് അടുത്തയാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നത്.കോവിഡ് വ്യാപനം കണക്കിലെടുത്ത് പെട്രോളിയം ആൻഡ് എസ്പ്ലോസീവ്സ് സേഫ്റ്റി ഓർഗണയ്സേഷന്റെ അനുമതിയോടെ
അതിവേഗം ഉത്പാദനം തുടങ്ങാനുള്ള നടപടിയുമായി മുന്നോട്ട് പോവുകയാണ് കമ്പനി.40 കിലോലിറ്റർ സംഭരണ ശേഷിയാണ് പ്ലാന്റിനുള്ളത്.
മണിക്കൂറിൽ 235 ലിറ്റർ ദ്രവ ഓക്സിജനും 260 ക്യൂബിക് മീറ്റർ വാതക ഓക്സിജനും നിർമിക്കാനുള്ള ശേഷിയുണ്ട്.ദിവസേന അയ്യായിരം ക്യുബിക് മീറ്റർ ഓക്സിജൻ ഉല്പാദനമാണ് കമ്പനി ലക്ഷ്യമിടുന്നത്.