വ്യാവസായിക നഗരമായ കൊച്ചിയിലെ എയർപോർട്ടിലേക്കുള്ള യാത്രാസൗകര്യം സുഗമമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയിൽവേ സ്റ്റേഷൻ വരുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടലിനെത്തുടർന്ന് ദക്ഷിണ റെയിൽവെ മാനേജർ ആർ.എൻ സിങ് സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദേശം നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
പുതിയ റെയിൽവെ സ്റ്റേഷൻ വരുന്നതിലൂടെ നിരവധി സൗകര്യങ്ങളാണ് യാത്രക്കാർക്ക് ലഭിക്കുന്നത്. ആഭ്യന്തര,രാജ്യാന്തര വിനോദസഞ്ചാരികൾക്ക് ചെലവു കുറഞ്ഞ യാത്രാ സൗകര്യമൊരുക്കാൻ പുതിയ റെയിൽവെ സ്റ്റേഷനിലൂടെ സാധിക്കും. ട്രെയിനിറങ്ങി കഴിയുന്നത്ര വേഗത്തിൽ വിമാനത്താവളത്തിൽ എത്താനുള്ള സമയവും ഇതിലൂടെ ലാഭിക്കാൻ സാധിക്കും.