Spread the love
തെലുങ്ക് സിനിമാ രംഗത്ത് പുതിയ നിയമങ്ങൾ

തെലുങ്ക് സിനിമാ മേഖലയിൽ നിർമ്മാണച്ചെലവുകളുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങളും നിയമങ്ങളും പുറത്തിറക്കി തെലുങ്ക് ഫിലിം ചേംബർ ഓഫ് കോമേഴ്‌സ്.പുതിയ പ്രോട്ടോക്കോൾ പ്രകാരം ആർട്ടിസ്റ്റുകൾക്കും സാങ്കേതിക വിദഗ്ധർക്കും ദിവസ ശമ്പളം നൽകില്ല. ആർട്ടിസ്റ്റുകളോടൊപ്പമുള്ള സ്റ്റാഫ്, പ്രാദേശിക ഗതാഗതം, ഭക്ഷണം, താമസം, പ്രത്യേക ഭക്ഷണം എന്നിവയെല്ലാം ശമ്പളത്തിൽ ഉൾക്കൊള്ളിക്കും. ഇതിനായി പ്രത്യേക തുകയോ സൗകര്യങ്ങളോ ഒരുക്കി നൽകില്ലെന്നും ചേംബർ ഓഫ് കൊമേഴ്സ് തീരുമാനിച്ചിട്ടുണ്ട്.കോവിഡ് പ്രതിസന്ധിക്കാലത്തെ നഷ്ടം നികത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ചേംബർ ഓഫ് കൊമേഴ്സ് യോഗം ചേർന്ന് പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.നിർമ്മാതാക്കൾക്ക് വലിയ നഷ്ടം വരാതെ ചെലവ് ചുരുക്കി സിനിമകൾ പുറത്തിറക്കാൻ സഹായിക്കുകയെന്നതാന്
പുതിയ മാനദണ്ഡങ്ങളുടെ ലക്‌ഷ്യം.
സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചേംബർ ഓഫ് കൊമേഴ്സിനെ രേഖാമൂലം അറിയിച്ചിരിക്കണം. തെലുങ്ക് ഇൻഡസ്ട്രിയിൽ പുറത്തിറക്കുന്ന ഓരോ സിനിമയും കുറഞ്ഞത് എട്ട് ആഴ്ചയെങ്കിലും തീയേറ്ററിൽ പ്രദർശിപ്പിക്കണം.പ്രധാനപ്പെട്ട നിർദ്ദേശം. ചിത്രത്തിന്റെ പ്രൊമോഷൻ സമയത്ത് ഒടിടി, സാറ്റലൈറ്റ് പങ്കാളികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഒന്നും തന്നെ നൽകാൻ പാടുള്ളതല്ല. ഇവയാണ് പ്രധാനപ്പെട്ട നിർദ്ദേശം.സെപ്റ്റംബർ 10 മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരും.

Leave a Reply