പുതിയ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്
ഇന്ന് നടന്ന മന്ത്രിസഭ യോഗത്തിൽ ആണ് സംസ്ഥാന പോലീസ് മേധാവിയായി അനിൽകാന്ത് നെ തിരഞ്ഞെടുത്തത്.അടുത്ത ജനുവരി വരെ പോലീസ് മേധാവി ആയി തുടരും.
ബി. സന്ധ്യ, സുധേഷ് കുമാർ, അനിൽകാന്ത്, എന്നീ മൂന്ന് പേരുകളാണ് യു പി എസ് സി സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്. വിവാദങ്ങൾ ഇല്ലാത്ത സർവീസ് ചരിത്രം മുൻനിർത്തി മറ്റു രണ്ടുപേരെയും ഒഴിവാക്കി അനിൽകാന്ത് നെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.
അനിൽകാന്ത് നിലവിൽ റോഡ് സുരാക്ഷ കമ്മീഷണർ ആണ്.
പോലീസിലും രാഷ്ട്രീയ രംഗത്തും പൊതുവെ സ്വീകാര്യനായ വ്യക്തിയാണ് ഇദ്ദേഹം.
ഡൽഹി സ്വദേശി ആണ്. ദളിത്‌വിഭാഗത്തിൽ നിന്നുള്ള ആദ്യ പോലീസ് മേധാവി കൂടിയാണിദേഹം.
ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി, വിജിലൻസ് ഡയറിക്ടർ,ഫയർഫോഴ്‌സ് മേധാവി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.