അരവിന്ദ് കെജ്രിവാൾ സർക്കാരിന്‍റെ മദ്യ നയത്തിൽ അഴിമതി ആരോപണം കടുപ്പിച്ച് ബി ജെ പി രംഗത്ത്. ആം ആദ്മി സർക്കാർ വൻ കിട മദ്യലോബിക്കാരെ സഹായിക്കാൻ ചിലരെ തെരഞ്ഞെടുത്താണ് എക്സൈസ് നയം രൂപീകരിച്ചുവെന്നതാണ് പ്രധാന ആരോപണം. ദില്ലിയിലെ പുതിയ മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കാൻ സി ബി ഐ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയുടെ ഒളിക്യാമറ ദൃശ്യങ്ങളടക്കം പുറത്തുവിട്ടാണ് ബി ജെ പി ആരോപണം. അഴിമതിയിലൂടെ സമ്പാദിച്ച പണം പഞ്ചാബിലെ തെരഞ്ഞെടുപ്പ് വിജയിക്കാനായാണ് ഉപയോഗിച്ചതെന്നും ബി ജെ പി നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പഞ്ചാബിനൊപ്പം ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ഈ പണമാണ് എ എ പി ഉപയോഗിച്ചതെന്നും ബി ജെ പി നേതാക്കൾ ആരോപിച്ചു.