Spread the love
കോവിഡിന് പിന്നാലെ കോവിഡ് ടോയും!

കോവിഡ് 19 എന്ന വലിയ പ്രതിസന്ധിക്കൊപ്പം മറ്റൊരു പ്രശ്നമാണ് ജനങ്ങളെ അലട്ടികൊണ്ടിരിയ്ക്കുന്നത്. കോവിഡ് ബാധിച്ച പലരുടെയും കാൽവിരലുകളിലും കൈവിരലുകളിലും തടിച്ചുതിണിർത്ത മുറിവുകൾ കാണുവാൻ സാധിയ്ക്കുന്നുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള മുറിവുകൾ ഉണ്ടാകുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയായി എത്തിയിരിയ്ക്കുന്നത് ഒരു പുതിയ പഠനമാണ്.

വൈറസിനെതിരെയുള്ള പോരാട്ടത്തിനിടയിൽ ശരീരം അക്രമണരീതിയിലേയ്ക്ക് മാറുന്നതിന്റെ പാർശ്വഫലം ആയാണ് ഗവേഷകർ പറയുന്നത്. കോവിഡ് ടോ എന്നാണ് ഗവേഷകർ ഈ അവസ്ഥയ്ക്ക് പേരിട്ടിരിയ്ക്കുന്നത്. എല്ലാ പ്രായക്കാരിലും കോവിഡ് ടോ കാണുവാൻ സാധിയ്ക്കുമെങ്കിലും, യുവാക്കളിലും കുട്ടികളിലുമാണ് കൂടുതലായും ഈ അവസ്ഥ കാണുവാൻ സാധിയ്ക്കുന്നത്. കോവിഡ് ടോ ബാധിച്ച കാൽവിരലിന് നിറവ്യത്യാസവും കണ്ടേക്കാം. വിരൽ ചുവന്നോ പർപ്പിൾ നിറത്തിലേക്കോ മാറും. ചർമ്മം വരണ്ടുപോകാനും ചിലപ്പോൾ പഴുക്കാനും സാധ്യതയുണ്ട്. കോവിഡിന്റെ പതിവ് ലക്ഷണങ്ങളായ ചുമ, പനി, രുചി നഷ്ടപ്പെടുക തുടങ്ങിയവ കാണില്ല. ചൊറിച്ചിലും നീർവീക്കവും പോലെയുള്ള അവസ്ഥ ചിലർക്കുണ്ടാകും, എന്നാൽ ചിലരിൽ അസഹ്യമായ വേദനയാവും. ചില ആളുകളിൽ ആഴ്ചകൾ കൊണ്ട് ഈ അവസ്ഥ ഭേദപ്പെടുമ്പോൾ ചിലർക്ക് മാസങ്ങളോളം ഈ അസ്വസ്ഥത അനുഭവിക്കേണ്ടിവരും.

Leave a Reply