ഇനി മുതല്‍ ഇന്ത്യന്‍ സൈന്യത്തിന് പുതിയ യൂണിഫോം. കരസേന ദിനത്തിന്റെ ഭാഗമായുള്ള പരേഡില്‍ പുതിയ ഫീല്‍ഡ് യൂണിഫോം ഇന്ത്യന്‍ സൈന്യം ഔദ്യോഗികമായി പുറത്തിറക്കി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുമായി സഹകരിച്ചാണ് പുതിയ യൂണിഫോം രൂപപ്പെടുത്തിയത്. യുഎസ് ആര്‍മി ഉപയോഗിക്കുന്ന ഡിജിറ്റല്‍ പാറ്റേണ്‍ മോഡലി ല്‍ ഉള്ളതാണ് ഈ യൂണിഫോം. എര്‍ത്തേണ്‍, ഒലിവ് നിറങ്ങളാണ് വസ്ത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ശത്രുവിന് ദൂരെനിന്ന് എളുപ്പം തിരിച്ചറിയാനാകില്ലെന്നതാണ് ഈ നിറങ്ങള്‍ ഉപയോഗിക്കാന്‍ കാരണം.ഇന്‍സര്‍ട്ട് ചെയ്യണ്ട എന്നതാണ് യൂണിഫോമിന്റെ ഒരു പ്രത്യേകത. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ പോലെ സൗകര്യപ്രദമായ രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സൈനികര്‍ ഈ വര്‍ഷം മുതല്‍ പുതിയ ഫീല്‍ഡ് യൂണിഫോമിലേക്ക് മാറും.