Spread the love
പുതുവർഷാഘോഷം: മൂന്ന് ലോക റെക്കോർഡുകൾ സ്വന്തമാക്കി അബുദാബി

പുതുവർഷ ദിനാഘോഷത്തിൽ മൂന്ന് ലോക റെക്കോർഡുകൾ സ്വന്തമാക്കി അബുദാബി. അൽ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവൽ 2022 നെ വരവേറ്റത് 40 മിനിറ്റ് നീണ്ടുനിന്ന കരിമരുന്ന് പ്രയോഗത്തിലൂടെയാണ്. മൂന്നു ഗിന്നസ് വേൾഡ് റെക്കോർഡുകളും ഈ വെടിക്കെട്ടാണ് സ്വന്തമാക്കിയത്. വലിപ്പത്തിലും ദൈർഘ്യത്തിലും ആകൃതിയിലുമാണ് വെടിക്കെട്ട് റെക്കോർഡുകൾ നേടിയത്. സാംസ്‌കാരിക നൃത്തപരിപാടികളും കലാപരിപാടികളും ശൈഖ് സായിദ് ഫെസ്റ്റിവലിൽ സംഘടിപ്പിച്ചിരുന്നു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.

Leave a Reply