പുതുവത്സരാഘോഷങ്ങളിൽ പങ്കെടുക്കാൻ മാസ്‌ക് ധരിക്കാതെ എത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. ഇത്തരക്കാരിൽ നിന്നും 3000 ദിർഹം പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. ദുബായിയിലെ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിറ്റി പുതുക്കിയ കോവിഡ് സുരക്ഷാ നടപടികൾ പ്രഖ്യാപിച്ചതിനെ തുടർന്നാണ് തീരുമാനം. പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.