
ന്യൂയോര്‍ക്ക് : കനത്ത മഴയെ തുടര്‍ന്ന് ന്യൂയോര്‍ക്ക് സിറ്റി വെള്ളത്തിലായതോടെ മേയര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ പലയിടങ്ങളിലും 5.08 സെന്റീമീറ്ററില്‍ കൂടുതല്‍ മഴ പെയ്തു. ദേശീയ പാതകളും തെരുവുകളും വെള്ളത്തിലായതോടെ നഗരത്തിലെ പൊതുഗതാഗതം താറുമാറായി.
ന്യൂയോര്‍ക്ക് സിറ്റി, ലോങ് ഐലന്‍ഡ്, ഹഡ്‌സണ്‍ വാലി എന്നിവിടങ്ങളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ആളുകള്‍ സുരക്ഷിതരായിക്കാന്‍ ശ്രമിക്കണമെന്നും വെള്ളക്കെട്ടുള്ള ഭാഗങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു. ലാഗാര്‍ഡിയ വിമാനത്താവളത്തിന്റെ ഒരു ടെര്‍മിനല്‍ അടച്ചിട്ടു.