നടി മൗനി റോയിയും സംരംഭകനായ സൂരജ് നമ്പ്യാരും അടുത്തിടെ ഗോവയിൽ നടന്ന മലയാളി, ബംഗാളി ആചാരപ്രകാരമുള്ള രീതിയിൽ വിവാഹിതരായി. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. അർജുൻ ബിജ്‌ലാനി, മന്ദിര ബേദി, മീറ്റ് ബ്രോസ് മ്യൂസിക്കൽ ഡ്യുവിലെ മൻമീത് സിംഗ്, ആഷ്‌ക ഗൊറാഡിയ എന്നിവരുൾപ്പെടെ വിനോദ വ്യവസായത്തിൽ നിന്നുള്ള മൗനിയുടെ അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
സുഹൃത്തുക്കൾക്കൊപ്പം പാർട്ടി ചെയ്യുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വയറൽ ആയിരിക്കുന്നു. മൗനി റോയിയും സൂരജ് നമ്പ്യാരും വിവാഹ ആഘോഷങ്ങൾക്ക് ശേഷം സുഹൃത്തുക്കൾക്കായി ഒരു പൂൾ പാർട്ടി നടത്തി. ചിത്രങ്ങളിൽ, പച്ച ഹോളോഗ്രാഫിക് വസ്ത്രത്തിൽ, അരയിൽ കട്ട്-ഔട്ട് ഫീച്ചർ ചെയ്യുന്ന മൗനി റോയ് അതിസുന്ദരിയായി കാണപ്പെടുന്നു. പച്ച ഹോളോഗ്രാഫിക് വസ്ത്രത്തോടൊപ്പം പച്ച നിറത്തിലുള്ള ബാഗുമായി മനോഹാരിയായി. മറുവശത്ത് സൂരജ് ഒരു ബീച്ച് പ്രിന്റഡ് ഷർട്ടിൽ വെള്ള ട്രൗസറുമായി മനം കവർന്നു. അർജുൻ ബിജ്‌ലാനി, മന്ദിര ബേദി, മീറ്റ് ബ്രോസ് തുടങ്ങി ചില സുഹൃത്തുക്കളാണ് പൂൾ ബാഷിൽ പങ്കെടുത്തത്.