Spread the love

ഊട്ടി: സൈനിക ഹെലികോപ്റ്റർ അപകടത്തിൽ പെട്ട 14 പേരിൽ 13 പേരും മരിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട്. ഒരാൾ ഇപ്പോഴും ചികിത്സയിലുണ്ടെന്നും നാഷണൽ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ദേശീയ വാർത്താ മാധ്യമമായ എ എൻ ഐ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. മരിച്ചവരെ തിരിച്ചറിയാൻ ഡി എൻ എ പരിശോധന നടത്തും. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന് നേരത്തെ വാർത്താ പുറത്തുവന്നിരുന്നു.

Leave a Reply