മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പ്രതിഷേധത്തിന്റെ വാര്‍ത്ത നല്‍കിയ മാധ്യമ പ്രവര്‍ത്തകന് വധഭീഷണി. കണ്ണൂര്‍ മീഡിയയുടെ ശിവദാസന്‍ കരിപ്പാലിനാണ് ഭീഷണി ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്താല്‍ ശ്വാസം ബാക്കിയുണ്ടാവില്ലെന്നായിരുന്നു ഭീഷണി സന്ദേശം. ശിവദാസന്‍ കരിപ്പാലിന്റെ വാട്‌സ്ആപ്പിലേക്കാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ചേട്ടന്റെ മകന്‍ അഡ്വ. സി സത്യനാണ് ഭീഷണി സന്ദേശം അയച്ചത്. മാധ്യമപ്രവർത്തകൻ ശിവദാസൻ കരിപ്പാലിന് സന്ദേശം അയച്ചത് താന്‍ തന്നെയെന്ന് സത്യന്‍ പറഞ്ഞു. പറഞ്ഞ വാക്കുകളിൽ താൻ ഉറച്ച് നിൽക്കുകയാണ്. മാധ്യമങ്ങളോട് കൂടുതൽ വിശദീകരിക്കാനില്ലെന്നും സത്യൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ സഹോദരന്‍റെ മകൻ നിന്നും വധ ഭീഷണി നേരിടുന്നതിനാൽ പേടിയോടെയാണ് കണ്ണൂരിൽ കഴിയുന്നതെന്നും, ജീവന് ഭീഷണിയുണ്ടെന്നും പൊലീസിനെ സമീപിക്കുന്നകാര്യത്തിൽ ഇന്ന് തീരുമാനം എടുക്കുമെന്നും ശിവദാസൻ പറഞ്ഞു.