Spread the love

സ്ത്രീധനത്തിനെതിരെ ‘നെയ്യാറ്റിൻകര ഗോപൻ’; വൈറലായി ആറാട്ടിലെ സീൻ

മോഹൻലാലിന്‍റെ ഏറ്റവും പുതിയ ചിത്രം ആറാട്ടിലെ സീൻ, സ്ത്രീധനത്തിനെതിരായ
പ്രചരണം കൊണ്ട് ശ്രദ്ധേയമാകുന്നു. ‘മക്കളേ നിങ്ങൾ വിഷമിക്കണ്ട കേട്ടോ. ഗോപണ്ണൻ
കട്ടയ്ക്ക് കൂടെയുണ്ട്. കല്യാണമല്ല, പെൺകുട്ടികൾക്ക് ഒരേയൊരു ലക്ഷ്യം. വേണ്ടത്
സ്വയം പര്യാപ്തതയാണ്” മോഹൻലാലിന്‍റെ കഥാപാത്രം നെയ്യാറ്റിൻകര ഗോപന്‍റെ
വാക്കുകൾ ആണ് കയ്യടി നേടുന്നത്.

സ്ത്രീധനത്തിനെതിരെ വീണ്ടും ചർച്ചകൾ സജീവമായതോടെയാണ് ചിത്രത്തിലെ
രംഗം പങ്കുവച്ചുകൊണ്ട് ആറാട്ടിന്‍റെ അണിയറ പ്രവർത്തകർ ക്യാമ്പയിനിൽ പങ്കാളിയായത്.
‘സ്ത്രീധനം കൊടുക്കരുത്, വാങ്ങരുത്. സ്ത്രീക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാകട്ടെ”
വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ട് മോഹൻലാൽ കുറിച്ചു.

ഒക്ടോബർ 14ന് ആണ് ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് റിലീസ് ചെയ്യുന്നത്.
കോമഡിക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ആക്ഷൻ രംഗങ്ങളുമുണ്ട്.
ഉദയ്കൃഷ്ണയുടേതാണ് തിരക്കഥ. ശ്രദ്ധ ശ്രീനാഥ് ആണ് നായിക. നെടുമുടി വേണു, സായ്കുമാർ,
സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല,
സ്വാസിക, മാളവിക ,രചന നാരായണൻകുട്ടി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

Leave a Reply