
കോഴിക്കോട് : ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി താമരശ്ശേരി ചുരം ശുചീകരിച്ച് കേരള എൻജിഒ യൂണിയൻ. 1000 അംഗങ്ങൾ മുന്നിട്ടിറങ്ങി ചുരത്തിലെ 12 കിലോ മീറ്റർ റോഡിന്റെ ഇരുവശത്തെയും കാടുവെട്ടി, ഓവുചാൽ വൃത്തിയാക്കി. ചുരത്തിലും പരിസരങ്ങളിലുമുളള മാലിന്യം നീക്കം ചെയ്തു.