Spread the love
ഉദയ്പുർ കൊലപാതകത്തിൽ NIA കേസെടുത്തു

രാജസ്ഥാനിൽ സോഷ്യൽമീഡിയ പോസ്റ്റിന്റെ പേരിൽ തയ്യൽക്കാരനെ പട്ടാപ്പകൽ കഴുത്തറുത്തു കൊലപ്പെടുത്തിയ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി ദേശീയ അന്വേഷണ ഏജൻസി (NIA) കേസെടുത്തു. ഐപിസി 452, 302, 153(A), 153(B), 295 (A), 34, യുഎപിഎ നിയമത്തിലെ 16, 18, 20 വകുപ്പുകൾ പ്രകാരമാണ് എൻഐഎ കേസെടുത്തത്. പാക് ഭീകരസംഘടനകളുമായി പ്രതികൾക്കുള്ള ബന്ധവും അന്വേഷിക്കും. ഉദയ്പുരിലെ കൊലപാതകത്തെ ഭീകരപ്രവർത്തനമായാണ് കേന്ദ്രസർക്കാർ വിലയിരുത്തുന്നത്. സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിക്കുകയും 24 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് വിഛേദിക്കുകയും ചെയ്തു. അറുന്നൂറോളം പൊലീസുകാരെ സംഭവസ്ഥലത്തും സമീപപ്രദേശങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്. ഏഴ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കർഫ്യൂ ഏർപ്പെടുത്തി. ജൂണ്‍ 15ന്‌ കൊല്ലപ്പെട്ട കനയ്യ ലാല്‍ വധഭീഷണിയുണ്ടെന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. ജാഗ്രത പുലര്‍ത്താത്തതിന് ധാന്‍മണ്ഡി പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്‍റ് എസ് ഐ ധന്‍വര്‍ ലാലിനെ സസ്പെന്‍ഡ് ചെയ്‍തിരുന്നു.

Leave a Reply