നിലമ്പൂർ: ബുധനാഴ്ച ഉച്ചയ്ക്കുശേഷം മഴ കനത്തതിനെത്തുടർന്ന് നാടുകാണി ചുരം വഴിയുള്ള രാത്രിയാത്ര നിരോധിച്ചു. ചുരത്തിൽ മണ്ണിടിച്ചിലും മരംവീണ് ഗതാഗത തടസ്സവുമുണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് നടപടി. മുൻവർഷങ്ങളിൽ നാടുകാണി ചുരത്തിൽ മണ്ണിടിഞ്ഞും പാറക്കല്ലുകൾ ഇടിഞ്ഞുവീണും ഗതാഗതം തടസ്സപ്പെട്ടിരുന്നു.
രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെയാണ് യാത്രാനിരോധനം. ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യവാഹനങ്ങൾ കടത്തിവിടും. ഇതേത്തുടർന്ന് വഴിക്കടവ് ആനമറിയിൽ വാഹനങ്ങൾ തടഞ്ഞിട്ടു.