Spread the love

ചെയ്ത സിനിമകൾ മിക്കതും ഹിറ്റായി മാറിയ നടിയാണ് നിഖില വിമൽ. കുറിക്ക് കൊള്ളുന്ന മറുപടികൾ കൊണ്ടും ഉറച്ച നിലപാടുകൾ കൊണ്ടും നടി എന്നും ശ്രദ്ധേയ ആവാറുണ്ട്. തനിക്കുനേരെ വരുന്ന ചോദ്യങ്ങൾക്ക് നിഖില കൊടുക്കുന്ന കലക്കൻ മറുപടികൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വാർത്തകളാകാറുമുണ്ട്. ഈ കാരണത്താൽ യുവാക്കൾക്കിടയിൽ ലേഡി പൃഥ്വിരാജ്, തഗ്ഗ് റാണി തുടങ്ങിയ വിളിപ്പേരുകളും നിഖിലയ്ക്ക് ചാർത്തികിട്ടിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ വിവാഹം കഴിക്കുന്നില്ലേയെന്ന ചോദ്യത്തോടും പാരന്റ്ഷിപ്പിനെ കുറിച്ചും താരം പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.

‘എനിക്ക് കല്യാണം കഴിക്കാൻ താത്പര്യമില്ല. ഇത് തഗ്ഗായ മറുപടിയല്ല. ഞാൻ ശരിക്കും പറയുന്ന മറുപടിയാണ്. ഞാൻ ആരോടും കല്യാണം കഴിക്കണ്ടെന്ന് പറയില്ല. എനിക്ക് ഇപ്പോൾ വിവാഹം ചെയ്യാൻ താത്പര്യമില്ലെന്ന് മാത്രമേ പറയാനുള്ളൂ’ എന്നാണ് വിവാഹം കഴിക്കുന്നില്ലേയെന്ന ചോദ്യത്തിനു താരം ഉത്തരം നൽകിയത്.

അതേസമയം പാരന്റ്ഷിപ്പിനെ കുറിച്ചും താരം വ്യക്തമാക്കി. കല്യാണം കഴിച്ചവർക്ക് കുട്ടികൾ ഉണ്ടാകാത്തത് ഒരു പ്രശ്നമായി തോന്നാറില്ലെന്നാണ് നടി പറഞ്ഞത്. സോഷ്യൽ പ്രഷറിന്റെ പേരിൽ കുട്ടികളുണ്ടാക്കുകയെന്നതിനോട് എനിക്ക് താത്പര്യമില്ല. എന്റെ കാര്യമാണ് ചോദിക്കുന്നതെങ്കിൽ, എന്നെ അങ്ങനെ ഒരാൾക്ക് ഫോഴ്സ് ചെയ്ത് ചെയ്യിക്കാനാകില്ല. എനിക്കതിന് താത്പര്യമില്ലെന്ന് ഞാൻ ചിലപ്പോൾ പറയും. എല്ലാവർക്കും അങ്ങനെ പറയാനുള്ള സാഹചര്യമില്ലാത്തതിനാൽ ചിലർക്ക് സോഷ്യൽ പ്രഷർ പ്രശ്നമായി വരും. കല്യാണം കഴിച്ചവർക്ക് കുട്ടികൾ ഉണ്ടാകാത്തത് ഒരു പ്രശ്നമായി തനിക്ക് തോന്നാറില്ലെന്ന് നടി നിഖില വിമൽ. അതൊക്കെ ആ ദമ്പതികളുടെ ചോയ്സാണ്. ഞാൻ അമ്മയാവാൻ പ്രിപ്പേർഡ് ആണോ, അല്ലെങ്കിൽ അച്ഛനാകാൻ പ്രിപ്പേർഡാണോയെന്നതൊക്കെ അവിടെ വിഷയമാണെന്നും നിഖില വ്യക്തമാക്കി.

Leave a Reply