Spread the love

ഗ്ലാമര്‍ മോഡൽ നിള നമ്പ്യാർ എന്ന പേരു കേട്ടാലിപ്പോൾ മലയാളികൾക്ക് ഒരു അപരിചിത്വവും ഇല്ല. സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്ന പോണ്‍ കണ്ടന്റുകളിലൂടെയാണ് ഇവർ മലയാളികൾക്ക് സുപരിചിതയായി മാറിയത്. മറ്റു ഭാഷകളിലും രാജ്യങ്ങളിലും ഉള്ളപോലെ ഇത്തരം ന്യൂഡ് ഫോട്ടോഷൂട്ടും ഗ്ലാമര്‍ മോഡലിങ്ങും മലയാളികൾക്ക് അത്ര പരിചയമില്ലെങ്കിലും നിള ഇടുന്ന ഹോട്ട് കോൺടെന്റ് എല്ലാം നിമിഷനേരങ്ങൾകൊണ്ട് വൈറലാക്കി കൊടുക്കും മലയാളി.

എന്നാലിപ്പോൾ ചർച്ചയായിരിക്കുന്നത് വൈറൽ താരത്തിന്റെപഴയ കഥകളും ഇതുപോലെ ഏറെ വിമർശങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന പ്രൊഫെഷൻ തിരഞ്ഞെടുത്തതിനുള്ള കാരണവുമാണ്. മുസ്ലീം സമുദായത്തില്‍പ്പെട്ട ആളാണീ നിള നമ്പ്യാര്‍ എന്ന് അധികമാർക്കും അറിയാത്ത വസ്തുതയാണ്. ആസിയ എന്ന തന്റെ മുസ്ലിം നാമം തള്ളി താരം നിള നമ്പ്യാര്‍ എന്ന ഹിന്ദു നാമം അവർ പിന്നീട് സ്വീകരിക്കുകയായിരുന്നു.

ഗ്ലാമര്‍ വേഷം ധരിച്ചതിന്റെ പേരില്‍ മതത്തില്‍ നിന്നും തന്നെ പുറത്താക്കുകയായിരുന്നു നിള. ഇതോടെയാണ് ഗ്ലാമര്‍-ന്യുഡ് മോഡലിങ്ങിലേക്ക് എത്തുന്നത്. ആസിയ എന്ന പേര് ഉണ്ടായിരിക്കെ എന്തിനാണ് നിള നമ്പ്യാര്‍ എന്ന ഹിന്ദു പേര് സ്വീകരിച്ചത് എന്ന് പലരും ചോദിക്കാറുണ്ട്. ആനയ്ക്ക് ഹിന്ദു പേരുകളാണല്ലോ ഇടുന്നത്, അതുകൊണ്ട് എനിക്കെന്തേ ഹിന്ദു നാമധേയമായിക്കൂട!! നിളാനമ്പ്യാർ പറയുന്നതിങ്ങനെയാണ്.

ഗ്ലാമര്‍ വേഷം ധരിച്ചതിന്റെ പേരില്‍ മതത്തില്‍ നിന്നും തന്നെ പുറത്താക്കിയതോടെയാണ് ഈയൊരു മേഖലയിലേക്ക് എത്തുന്നത്. ടീഷര്‍ട്ടും ഷോര്‍ട്ട്‌സും ധരിച്ചുള്ള ഫോട്ടോഷൂട്ട് നടത്തിയതിന്റെ പേരില്‍ എന്നെ കമ്യൂണിറ്റിയില്‍ നിന്നും പുറത്താക്കി. അതിന് ശേഷമാണ് ഈ മേഖലയില്‍ സജീവമാകുന്നത്. വീട്ടുകാരും നാട്ടുകാരുമൊക്കെ ഒറ്റപ്പെടുത്തിയതോടെ ആത്മഹത്യ ചെയ്താലോ എന്ന ചിന്തയിലേക്ക് വരെ താന്‍ എത്തിയിരുന്നുവെന്നും നിള പറയുന്നു.

പിന്നീട് നാട്ടിലേക്ക് പോകാന്‍ പറ്റാതെ വന്നു. ഉള്ള ജോലി കൊണ്ട് ജീവിക്കാനും പറ്റില്ലെന്ന അവസ്ഥയായി. അങ്ങനെയുള്ള അവസ്ഥയിലാണ് ഈയൊരു ഫീല്‍ഡ് തിരഞ്ഞെടുത്തത്. ആ സമയത്ത് വീട്ടില്‍ വിളിച്ചാല്‍ ഭര്‍ത്താവിന്റെ ഉമ്മ ഫോണ്‍ എടുക്കും. എന്നാൽ എന്റെ ഉമ്മയും ഉപ്പയും ഫോണ്‍ ബ്ലോക്ക് ആക്കി പോവുകയാണ് ചെയ്തത്. ഇതോടെ ഞാനും ഭര്‍ത്താവും ഒരുമിച്ചിരുന്ന് സംസാരിക്കുമ്പോള്‍ ‘ഇനി മതി, നിര്‍ത്തിയിട്ട് അങ്ങ് മരിച്ചാലോ? പിള്ളേരെ ഇഷ്ടമുള്ളത് കൊണ്ട് മാതാപിതാക്കൾ നോക്കിക്കൊള്ളും’ എന്ന് ചിന്തിച്ചു. ഞങ്ങള്‍ മരിച്ചത് എല്ലാവരും അറിയണമല്ലോ എന്ന് കരുതി വാതില്‍ തുറന്നിട്ടു. പിള്ളേര്‍ ഉറങ്ങിയെന്നാണ് കരുതിയതെങ്കിലും ഇളയമകന്‍ വന്ന് വിളിച്ചു. ഇതോടെ ശരിക്കുമൊരു ധൈര്യം തിരികെ കിട്ടിയത് പോലെയായി. അന്ന് മരിച്ചിരുന്നെങ്കില്‍ അവള്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയിട്ട് അവസാനം ഈ ഗതിയിലെത്തി എന്നേ എല്ലാവരും പറയുകയുള്ളു. ഇത്രയും ഓർത്തപ്പോൾ എങ്കില്‍ പിന്നെ ഇഷ്ടമുള്ളത് പോലെ ജീവിക്കാമെന്ന് താനും തീരുമാനിച്ചു നിള പറയുന്നു. അങ്ങനെയാണ് ഈ മേഖലയില്‍ ഇന്ന് കാണുന്ന താനായി മാറിയത്.

ആദ്യം ഒരു ഫോട്ടോഗ്രാഫര്‍ വിളിച്ചിട്ട് കുറച്ച് ഗ്ലാമര്‍ ഫോട്ടോസ് എടുത്തോട്ടെ എന്ന് ചോദിച്ചു. ആദ്യം ഞാനതിന് സമ്മതിച്ചില്ല. പിന്നീട് നാടന്‍ വേഷത്തിലുള്ള ഫോട്ടോസ് എടുത്തു. പിന്നെ പതിയെ ജോലിയാക്കി മാറ്റി.

അതേസമയം ഇന്‍സ്റ്റാഗ്രാമില്‍ ഹാപ്പിലി ഡിവോഴ്‌സ്ഡ് എന്ന് കൊടുത്തത് ഒരു തമാശയ്ക്ക് വേണ്ടി ചെയ്തതാണ് എന്നാണ് നിള പറയുന്നത്. അല്ലാതെ താന്‍ ഡിവോഴ്‌സ് അല്ല. എല്ലാത്തിനും സപ്പോര്‍ട്ട് ചെയ്ത് കൂടെ നില്‍ക്കുന്നത് ഭര്‍ത്താവാണ്. കുട്ടികളുടെയും വീടിന്റെ കാര്യവും നോക്കുന്നത് ഭര്‍ത്താവാണ്. അവര്‍ക്കൊപ്പം പുറത്ത് പോകുമ്പോള്‍ ഞാന്‍ മാസ്‌ക് ധരിക്കാറുണ്ട്. അതൊരു വിഷമം ഉള്ള കാര്യമാണ്. പിന്നെ അവര്‍ക്ക് വേണ്ടിയാണ് ഞാനിത് ചെയ്യുന്നതെന്ന് ഓര്‍ക്കുമ്പോള്‍ വിഷമമില്ല. മുന്നോട്ടുള്ള ജീവിതത്തില്‍ ഈ ജോലി ചെയ്യുന്നത് എന്തിനാണെന്ന് പിള്ളേര്‍ ചോദിക്കുമോ എന്നൊരു പേടിയുണ്ട്. പക്ഷേ അവര്‍ക്കിത് ഏറെ കുറേ അറിയാം. മക്കള്‍ക്ക് കുഴപ്പമൊന്നുമില്ല. അവരോട് പറഞ്ഞിട്ടാണ് ഞാനീ ഷൂട്ടിന് ഇറങ്ങിയത്. സമൂഹം എന്നെ നല്ല രീതിയിലാണോ മോശം രീതിയിലാണോ നോക്കി കാണുന്നത് എന്നൊന്നും എനിക്കറിയില്ല. നല്ല രീതിയില്‍ മെസേജ് അയക്കുന്നവരും ഉണ്ട്. പിന്നെ പുറത്ത് ഷൂട്ടിനൊക്കെ പോകുമ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമൊക്കെ എന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാറുണ്ട്. അന്‍പതും അറുപത് വയസിനുമൊക്കെ മുകളിലോട്ട് ഉള്ളവരൊക്കെ വന്ന് സംസാരിക്കുന്നതൊക്കെ വളരെ മോശമായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം അവര്‍ കാണുന്ന കാഴ്ചപ്പാട് അങ്ങനെയാണ്. ചെറുപ്പക്കാര്‍ക്ക് ഞാന്‍ എന്താണെന്ന് അറിയാം. സെലിബ്രിറ്റികളെ കാണുമ്പോള്‍ ഫോട്ടോ എടുക്കാന്‍ വരുന്നത് പോലെ പെണ്‍കുട്ടികളാണ് കൂടുതലും വരാറുള്ളത്. അവരത് പോസ്റ്റ് ചെയ്യാറുമുണ്ട്. എനിക്കത് പോസിറ്റീവായിട്ടാണ് തോന്നുന്നത്. എല്ലാ മേഖലയിലും നെഗറ്റീവും പോസിറ്റീവും ഉണ്ടാവും. അങ്ങനെയുള്ളപ്പോള്‍ ഇയൊരു മേഖലയില്‍ കൂടുതലും നെഗറ്റീവ് ഉണ്ടാവുമെന്ന് വിചാരിച്ചാല്‍ മതിയെന്നും നിള കൂട്ടിച്ചേര്‍ത്തു. എന്നാൽ നീ തുണിയുരിഞ്ഞ് കാശുണ്ടാക്കുന്നവളല്ലേയെന്നു പറഞ്ഞു കുറ്റപ്പെടുത്തുന്നവരും പോൺ താരമായൊക്കെ ചിത്രീകരിക്കുന്നവരും സോഷ്യൽ മീഡിയയിൽ കുറവല്ല.

Leave a Reply