അങ്ങാടിപ്പുറം: ഏപ്രിൽ ഒന്നു മുതൽ നിലമ്പൂർ – കോട്ടയം എക്സ്പ്രസ് ഉൾപ്പെടെ ഒമ്പത് ട്രെയിനുകളിൽ റിസർവ് ചെയ്യാത്ത കോച്ചുകൾ പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചു. നേരത്തേ മേയ് ഒന്നിന് പുനഃസ്ഥാപിക്കും എന്നാണ് അറിയിച്ചിരുന്നത്.
റിസർവ് ചെയ്യാത്ത കോച്ചുകളിൽ ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും ലഭിക്കും. ഇത് സംബന്ധിച്ച് റിസർവ് ചെയ്ത യാത്രക്കാരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് എസ്.എം.എസ് അയച്ചിട്ടുണ്ട്. താഴെ പറയുന്ന ട്രെയിനുകളിലാണ് റിസർവ് ചെയ്യാത്ത കോച്ച് പുനഃസ്ഥാപിക്കുന്നത്.
- 16325 നിലമ്പൂർ റോഡ്- കോട്ടയം എക്സ്പ്രസ്സ്
- 16326 കോട്ടയം-നിലമ്പൂർ റോഡ് എക്സ്പ്രസ്സ്
- 16356 മംഗളൂരു ജങ്ഷൻ-കൊച്ചുവേളി അന്ത്യോദയ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
- 16355 കൊച്ചുവേളി-മംഗളൂരു ജങ്ഷൻ അന്ത്യോദയ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്,
- 16607 കണ്ണൂർ കോയമ്പത്തൂർ എക്സ്പ്രസ്
- 16608 കോയമ്പത്തൂർ കണ്ണൂർ എക്സ്പ്രസ്
- 16843 തിരുച്ചിറപ്പള്ളി ജങ്ഷൻ പാലക്കാട് ടൗൺ എക്സ്പ്രസ്
- 16844 പാലക്കാട് ടൗൺ- തിരുച്ചിറപ്പള്ളി ജങ്ഷൻ എക്സ്പ്രസ്,
- 16610 മംഗളൂരു സെൻട്രൽ- കോഴിക്കോട് എക്സ്പ്രസ്.