Spread the love
ഒമ്പത് കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിപ്പുകാര്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍

അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ ഒമ്പത് കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിപ്പുകാരെ അറസ്റ്റ് ചെയ്തു. സായുധ സേന ഉദ്യോഗാര്‍ത്ഥികളെ പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും, സാമൂഹിക വിരുദ്ധ ഘടകങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. സെക്കന്തരാബാദിലുണ്ടായ റെയില്‍വേ സ്റ്റേഷന്‍ ആക്രമണത്തിന്റെ പ്രധാന ആസൂത്രകനെന്ന് സംശയിക്കുന്നയാളെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചലോ സെക്കന്തരാബാദ് എന്ന പേരിലുണ്ടായിരുന്ന വാട്ട്സാപ്പ് ഗ്രൂപ്പിലൂടെയായിരുന്നു പ്രതിഷേധത്തിന് ആഹ്വാനം.

Leave a Reply