കോഴിക്കോട്: നിപ്പ മുൻകരുതല്‍ നടപടികളുടെ ഭാഗമായി വിദഗ്ധ സംഘം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. പൂനെ നാഷണല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരായ ഡോ.ഉല്ലാസ്, ഡോ.കണ്ണൻ, വനംവകുപ്പിലെ ഡോ.അരുണ്‍ സത്യൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കൊടിയത്തൂര്‍, മാനി പുരം, മണാശ്ശേരി, കൊടുവള്ളി എന്നിവിടങ്ങളിലാണ് സംഘം എത്തിയത്. ഈ പ്രദേശങ്ങളില്‍ വവ്വാലുകളുടെ എണ്ണം എത്രത്തോളം വര്‍ധിച്ചു ആവാസ വ്യവസ്ഥയില്‍ വന്ന മാറ്റം തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്.
ഇത് സംബന്ധിച്ച് ഉടൻ റിപ്പോര്‍ട്ട് നല്‍കുമെന്നും കാലാവസ്ഥ അനുകൂലമായാല്‍ മറ്റൊരു സംഘമെത്തി വവ്വാലുകളുടെ സാമ്ബിള്‍ ശേഖരിക്കുമെന്നും ഡോ.അരുണ്‍ സത്യൻ പറഞ്ഞു.
ജില്ലയില്‍ നേരത്തെ നിപ്പ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എല്ലാ വര്‍ഷവും ഇത്തരത്തില്‍ പരിശോധന നടത്താറുണ്ടന്നും വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ ആവാസ വ്യവസ്ഥയിലുള്‍പ്പെടെ കാര്യമായ മാറ്റം കണ്ടത്താൻ സാധിച്ചിട്ടില്ലന്നും അദ്ധേഹം പറഞ്ഞു. ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിനടുത്ത് 2021 സെപ്റ്റംബര്‍ 5ന് പുലര്‍ച്ചെ നിപ്പ ബാധിച്ച് 13കാരൻ മരിച്ചിരുന്നു.