Spread the love

കൊവിഡിന് മുന്‍പ് കേരളത്തെ മുഴുവന്‍ ഭീതിയിലാക്കിയ മഹാമാരി നിപാ ആരും മറന്നുകാണില്ല. രോഗ പ്രതിരോധത്തിനായി വലിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ ആരോഗ്യ മേഖല ചെയ്യുകയുണ്ടായി. നിപ മലയാളികളെ പഠിപ്പിച്ച ചെറുത്ത് നില്‍പ്പിന്റെ പാഠങ്ങളെ ചരിത്രത്തോട് ചേര്‍ത്തുവെക്കുകയാണന്നാണ് എം ജഷീനയുടെ ‘നിപാ: സാക്ഷികള്‍, സാക്ഷ്യങ്ങള്‍’ എന്ന പുസ്തകം തുറന്നുകാട്ടുന്നത്. പേരക്ക ബുക്ക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം നടന്‍ കുഞ്ചാക്കോ ബോബനാണ് പ്രകാശനം ചെയ്യുകയുണ്ടായത്. തന്റെ ഫേസ്ബുക്കിലൂടെയാണ് താരം പ്രകാശനം നിര്‍വഹിച്ചത്.

പത്രപ്രവര്‍ത്തകയായ എം ജഷീന രചിച്ച്‌ പേരക്ക ബുക്ക്‌സ് പ്രസിദ്ധീകരിച്ച നിപാ :സാക്ഷികള്‍, സാക്ഷ്യങ്ങള്‍’ എന്ന പുസ്തകം കൊവിഡ് എന്ന മഹാമാരിക്ക് മുന്നേ മലയാളിയെ ഭീതിയിലാഴ്ത്തിയ, ചെറുത്തു നില്പിന്റെ പാഠങ്ങള്‍ പഠിപ്പിച്ച ‘നിപാ’ എന്ന രോഗകാലത്തെ ചരിത്രത്തോട് ചേര്‍ത്തു വായിക്കുന്നതാണ്. രോഗപ്രതിരോധത്തിന് ചുക്കാന്‍ പിടിച്ച ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ മുതല്‍ ഡോക്ടര്‍മാര്‍, കലക്ടര്‍,ആരോഗ്യ പ്രവര്‍ത്തകര്‍, രോഗമുക്തര്‍, നാട്ടുകാര്‍ ‘, പത്രപ്രവര്‍ത്തകര്‍ തുടങ്ങി ആ മഹാമാരിയെ പ്രതിരോധിച്ചവരും അതിജീവിച്ചവരുമായ 16 വ്യക്തികളിലൂടെ, അവരുടെ അനുഭവസാക്ഷ്യങ്ങളിലൂടെയാണ് മലയാളി പിന്നിട്ട ‘നിപാ’കാലത്തെ അടയാളപ്പെടുത്തിയിട്ടുള്ളത്. ലോക ശ്രദ്ധയാകര്‍ഷിച്ച കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രവഴിയിലെ സുപ്രധാനവും അനിവാര്യവുമായ രേഖപ്പെടുത്തല്‍ കൂടിയായ ഈ പുസ്തകം ഏറെ അഭിമാനത്തോടും സന്തോഷത്തോടും കൂടി പ്രകാശനം ചെയ്യുന്നു’ – എന്നാണ് കുഞ്ചാക്കോ ബോബന്‍ കുറിക്കുകയുണ്ടായത്.

Leave a Reply