കോഴിക്കോട് : പരിശോധനയ്ക്ക് അയച്ച 5 നിപ്പ സാംപിളുകളുടെ ഫലം നെഗറ്റീവ്. പുതിയ പോസിറ്റിവ് കേസുകളില്ല. നിപ്പ ബാധിതരായി ആശുപത്രികളില്‍ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേരാണ് ഐസലേഷനിൽ കഴിയുന്നത്. നിപ്പ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായാണു പങ്കെടുത്തത്.