Spread the love
കോഴിക്കോടുനിന്ന് പിടികൂടിയ വവ്വാലിന്റെ സ്രവം സാംപിളിൽ നിപ്പ സ്ഥിരീകരിച്ചു.

കോഴിക്കോട്: നിപ്പ സ്ഥിരീകരിച്ച പ്രദേശങ്ങളിൽനിന്നും സമീപ പ്രദേശങ്ങളിൽനിന്നും ശേഖരിച്ച വവ്വാലുകളുടെ സ്രവ സാമ്പിളുകളിലാണ് നിപ്പ വൈറസിന്റെ സാന്നിത്യം സ്ഥിരീകരിച്ചത്. നിപ്പയുടെ പ്രഭവകേന്ദ്രം വവ്വാലാണെന്ന് അനുമാനിക്കാം. രണ്ടിനം വവ്വാലുകളുടെ സ്രവ സാംപിളിലാണ് നിപ്പ വൈറസിനെതിരായ ഐജിജി ആന്റിബോ‍ഡി സാന്നിധ്യം സ്ഥിരീകരിച്ചത്. പുണെ വൈറോളജി ഇന്സ്ടിട്യൂട്ടിലാണ് പരിശോധന നടത്തിയത്.

നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന 12 വയസ്സുകാരന്‍ സെപ്റ്റംബർ 5നാണ് മരിച്ചത്. മൃഗ സംരക്ഷണ വകുപ്പ് അധികൃതരും, കേന്ദ്ര സംഘവും സ്ഥലത്തെത്തി വിശദ പരിശോധന നടത്തിയിരുന്നു. ആദ്യഘട്ടത്തിൽ ശേഖരിച്ച മൃഗ സാംപിളുകളിലെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു.

Leave a Reply