Spread the love

മുഖ്യധാരാ സമൂഹം എന്നും അരികിവൽക്കരിക്കുന്ന ഒരു മനുഷ്യ വിഭാഗമാണ് ട്രാൻസ്ജെൻഡർസ്. മാനസികമായും ശാരീരികമായും ചുറ്റുമുള്ളവർ പലതരത്തിൽ ഇവരെ ബുദ്ധിമുട്ടിക്കുമ്പോഴും തങ്ങളുടെ കഴിവിലൂടെയും പ്രയത്നത്തിലൂടെയും സ്വന്തം തൊഴിൽ മേഖലയിലും ജീവിതത്തിലും വിജയം കൈവരിച്ചവർ ഇവരിൽ ഏറെയാണ്. ദുർഘടമായ പല വഴികളും തരണം ചെയ്തു ഇന്ന് പൊതുസമൂഹം തന്നെ അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന തരത്തിലുള്ള നിലയിലേക്ക് വളർന്ന സെലിബ്രിറ്റികളും ഇവരുടെ കൂട്ടത്തിൽ ഉണ്ട്. സെലിബ്രിറ്റി മേക്ക് അപ്പ് ആർട്ടിസ്റ്റായ സീമ വിനീതുമൊക്കെ ഇക്കൂട്ടത്തിൽ പെട്ടവരാണ്. ഈയിടയ്ക്കായിരുന്നു വിവാഹിതയായത്. നിശാന്ത് ആണ് വരൻ. ഇപ്പോഴിതാ വിവാഹത്തിന് ശേഷമുള്ള തന്റെ വിശേഷങ്ങളും പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഉത്തരവും പറഞ്ഞ് സീമ തന്റെ യൂട്യൂബ് ചാലിൽ പങ്കുവച്ച വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്.

‘ചേട്ടൻ ട്രാൻസ് മെൻ ആണോ? അല്ലെങ്കിൽ ഇങ്ങനെ ഒരാളെ എന്തിനു വിവാഹം ചെയ്തു?’ ഇങ്ങനെ ഒരു പ്രേക്ഷൻ ചോദിച്ചപ്പോൾ വളരെ പക്വമായി മറുപടി പറയുന്ന ഭർത്താവ് നിശാന്തിന്റെ വീഡിയോയിലെ ഭാഗമിപ്പോൾ വൈറലാണ്. ”സീമ ട്രാൻസ്‍വുമൺ ആണെന്ന് അറിയാമായിരുന്നു. പിന്നെ ഇഷ്ടമല്ലേ. അത് ആരോടും തോന്നാമല്ലോ. വിവാഹക്കാര്യം ആദ്യം വീട്ടുകാരോട് പറഞ്ഞപ്പോൾ എതിർപ്പുണ്ടായിരുന്നു. എന്റെ വേണ്ടപ്പെട്ടവരോടാണ് ആദ്യം പറഞ്ഞത്. അവർ ആദ്യം സ്വാഭാവികമായും എതിർത്തു. പിന്നെ എന്റെ അഭിപ്രായവും ഇഷ്ടവും നോക്കി. അവർ എന്റെ ഇഷ്ടങ്ങൾക്ക് വാല്യു തരുന്നവരാണ്. ആദ്യം എതിർത്തവരും പിന്നീട് അനുകൂലിച്ചു.”എന്നാണ് വിഡിയോയിൽ നിശാന്ത് പറയുന്നത്.

അതേസമയം തന്റെ ജീവിതത്തിലെ ഏറ്റവും അനുഗ്രഹിക്കപ്പെട്ട നിമിഷം ആയാണ് വിവാഹം കഴിച്ച മുഹൂർത്തത്തെ തോന്നിയതെന്നും ഭർത്താവിന്റെ വീട്ടിൽ താൻ വളരെയധികം സന്തോഷവതിയാണെന്നും സീമ വിനീത് പറയുന്നു.

Leave a Reply